'ബോഗീബീല്‍'; ഇന്ത്യയുടെ ഈ മാജിക്കില്‍ ഇനി ചൈന വിറയ്ക്കും!

By Web Team  |  First Published Dec 25, 2018, 3:15 PM IST

രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ , റോഡ് പാലമായ അസമിലെ 'ബോഗീബീല്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. സഞ്ചാരികളുടെയും യാത്രാ സ്നേഹികളുടെയുമൊക്കെ അറിവിലേക്കായി ഇതാ ചില ബോഗീബീല്‍ വിശേഷങ്ങള്‍


രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലമായ അസമിലെ 'ബോഗീബീല്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. സഞ്ചാരികളുടെയും യാത്രാ സ്നേഹികളുടെയുമൊക്കെ അറിവിലേക്കായി ഇതാ ചില ബോഗീബീല്‍ വിശേഷങ്ങള്‍

Latest Videos

  • പാലം ബ്രഹ്മപുത്ര നദിക്കു കുറുകെ
  • ദിബ്രുഗഡ് - ധേമാജി  ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നു
  • പാലത്തിന്‍റെ രണ്ടു നിലകളിലായി റോഡും റെയിൽവെ ലൈനും. മുകളില്‍ മൂന്ന് വരി റോഡും താഴെ ഇരട്ട റെയില്‍ പാതയും

  • നീളം 4.94 കിലോമീറ്റര്‍. ഉയരം ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്നും 32 മീറ്ററും
  • അസമിൽ നിന്ന് അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്റർ കുറയും. ഈ റൂട്ടിലെ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരം.
  • അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനും ഇന്ത്യയ്ക്ക് ഇനി സാധിക്കും. ചൈനീസ് അതിര്‍ത്തിയിലെ സൈനിക നീക്കത്തില്‍ ഈ പാലം ഇനി നിര്‍ണ്ണായക പങ്കു വഹിക്കും.
  • യൂറോപ്യന്‍ മാതൃകയില്‍ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ പാലം. അതിനാല്‍ അറ്റകുറ്റപ്പണികള്‍ കുറവായിരുക്കുമെന്ന് എഞ്ചിയിര്‍മാര്‍ അവകാശപ്പെടുന്നു.

  • ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ  റെയില്‍ റോഡ് പാലം
  • 1997 ജനുവരി 22 ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ തറക്കല്ലിട്ടു
  • 2002 ഏപ്രില്‍ 21 ന് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ 94ാം ജന്മദിനത്തില്‍ പാലം രാജ്യത്തിന് സമർപ്പിക്കപ്പെടുന്നു.

  • നിര്‍മ്മാണച്ചെലവ് 5,900 കോടി 
  • 5.6 കിലോമീറ്റർ നീളമുള്ള ബാന്ദ്ര-വെർളി കടൽപ്പാലമാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ് പാലം. കൊച്ചിയിൽ വെമ്പനാട് കായലിന് കുറുകെയുള്ള റെയിൽപാലമാണ് ഏറ്റവും നീളമേറിയ റെയില്‍പ്പാലം. എന്നാല്‍ ഇനി റോഡും റെയിലും ഉൾക്കൊള്ളുന്ന ബോഗീബീൽ പാലമായിരിക്കും ഇന്ത്യയിലെ ആദ്യത്തെ നീളമേറിയ ഡബിൾ ഡക്കർ പാലം. 

click me!