നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഈ വാഹനം സ്വന്തമാക്കിയ രാജ്യത്തെ 250 ഉടമകളെ ഭാഗ്യവാന്മാരെന്നാണ് ബൈക്ക് പ്രേമികള്‍ പേരിട്ടുവിളിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ ഭാഗ്യവാന്മാര്‍ കമ്പനിക്കെതിര തിരിഞ്ഞിരിക്കുന്നു.
ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ആവശ്യക്കാരുടെ ബാഹുല്യം കൊണ്ടാണ്. വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്ന മിടുക്കനാണ് പെഗാസസ്. ബൈക്ക് പ്രേമികളുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമാക്കിയവന്‍. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഈ വാഹനം സ്വന്തമാക്കിയ രാജ്യത്തെ 250 ഉടമകളെ ഭാഗ്യവാന്മാരെന്നാണ് ബൈക്ക് പ്രേമികള്‍ പേരിട്ടുവിളിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ ഭാഗ്യവാന്മാര്‍ കമ്പനിക്കെതിര തിരിഞ്ഞിരിക്കുന്നു.
റോയല്‍ എന്‍ഫീല്‍ഡ് മിലിറ്ററി മോഡലില്‍ തന്നെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ക്ലാസിക് സിഗ്നല്‍സ് 350 യാണ് പരാതിക്ക് വഴി തുറന്നത്. ഇന്ത്യന്‍ സൈന്യത്തിന് ആദരസൂചകമായി പുറത്തിറക്കിയ ബൈക്കിന്റെ വില 1.8 ലക്ഷം രൂപയാണ്. എന്നാല്‍ ലിമിറ്റഡ് എഡിഷനായി ഇറക്കിയ പെഗാസസിന്‍റെ സമാനതകളുമായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി 80,000 രൂപയോളം വിലക്കുറവില്‍ സിഗ്നല്‍സ് 350 യെ പുറത്തിറക്കിയാണ് പെഗസിസ് ഉപഭോക്താക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. 2.4 ലക്ഷം രൂപയാണ് പെഗസിസിന്‍റെ ഓണ്‍-റോഡ് വില.
undefined
ഇക്കാര്യം ചൂണ്ടിക്കാട്ടി ചില പെഗാസസ് ഉപഭോക്താക്കള്‍ കമ്പനിയെ നേരിട്ട് സമീപിച്ചു. എ ബി എസ് സംവിധാനം ഉള്‍പ്പെടുത്താനായി പെഗസിസ് മോഡലുകള്‍ തിരിച്ചു വിളിക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യമുന്നയിക്കുന്നു. അതേസമയം ഉപഭോക്താക്കളുടെ പരാതിയില്‍ ഉചിതമായ പരിഹാരം ഉടന്‍ ഉണ്ടാകുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്. എന്നാല്‍ പെഗസിസിന്റെ മാറ്റ് കുറയ്ക്കുന്ന ഒരു നടപടിയും റോയല്‍ എന്‍ഫീല്‍ഡ് എടുക്കില്ല. പെഗസിസും സിഗ്നലും ഒരേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ്. എന്നാല്‍ രണ്ട് ബൈക്കുകളുടെയും രൂപകല്‍പ്പനയില്‍ മാറ്റമുണ്ടെന്നുമാണ് കമ്പനി പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഫ്ലൈയിങ്ങ് ഫ്ലീ എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇറക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ യു കെയില്‍ നടന്ന ഒരു ചടങ്ങിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.
മോഡലിന്‍റെ 1000 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയത്. ഇതില്‍ 250 എണ്ണം ഇന്ത്യയിലും 190 എണ്ണം ബ്രിട്ടണിലുമാണ് വിറ്റത്. സര്‍വീസ് ബ്രൌണ്‍, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ആണ് പെഗാസസ് 500 ഇറങ്ങുന്നതെങ്കിലും ഇന്ത്യയില്‍ ബ്രൌണ്‍ നിറത്തിലുള്ളത് മാത്രമാണ് ലഭ്യമാകുക. ഒലിവ് ഗ്രീന്‍ സൈന്യത്തിന്‍റെ വണ്ടികളുടെ നിറമായതിനാലാണ് ഇത്.
സാധാരണ ബുള്ളറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫ്യുവല്‍ ടാങ്കിലും പട്ടാള ശൈലിയിലുള്ള ക്യാന്‍വാസ് ബാഗുകളിലും പെഗാസസ് ലോഗോ ഉണ്ടാകും. ടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടായിരിക്കും. കൂടാതെ കറുപ്പ് നിറത്തിലുള്ള സൈലന്‍സറും, ബ്രൌണ്‍ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകളും ഫ്ലൈയിങ്ങ് ഫ്ലീയിലേതു പോലുള്ള ടാങ്ക് ബാഡ്ജും പെഗാസസിനെ മാറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമാക്കും. എയര്‍ഫില്‍റ്ററിനെ വരിഞ്ഞു മുറുക്കുന്ന തുകല്‍വാറും, പിച്ചളയിലുള്ള ബക്കിളും പെഗസസിന്‍റെ പ്രത്രേകതയാണ്. 499 സി സി എയര്‍ കൂള്‍ഡ് സിങ്കിള്‍ എഞ്ചിൻ കരുത്തില്‍ എത്തുന്ന പെഗാസസ് 500, 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകും.
രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്ലൈയിങ്ങ് ഫ്ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്ലൈയിങ്ങ് ഫ്ലീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്.