മുംബൈ, ഡല്‍ഹി, പൂണെ, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ചതിനു പിന്നാലെ പ്രമുഖ ട്രിപ്പേഴ്‍സ് കൂട്ടായ്‍മയായ റോഡ് ട്രിപ്പേഴ്‍സ് ക്ലബ് കൊച്ചിയിലുമെത്തി.
കൊച്ചി: മുംബൈ, ഡല്‍ഹി, പൂണെ, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ രാജ്യത്തെ 13പ്രധാന നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ചതിനു പിന്നാലെ പ്രമുഖ ട്രിപ്പേഴ്‍സ് കൂട്ടായ്‍മയായ റോഡ് ട്രിപ്പേഴ്‍സ് ക്ലബ് കൊച്ചിയിലും.
കുടുംബമായോ, ഒറ്റവളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമോ ഒക്കെ യാത്ര ചെയ്യുന്നവര്‍ക്ക് റോഡ് ട്രിപ്പേഴ്‍സ് ക്ലബ്ബില്‍ പങ്കുചേരാം. യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും, പങ്കാളികളാകുന്നതിനും ഇതിലൂടെ സാധിക്കും. പുതിയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും നിലവിലുള്ള യാത്രകള്‍ കണ്ടെത്തി അതിന്റെ ഭാഗമാകുന്നതിനും മറ്റ് ഡ്രൈവുകളും ഇവെന്റുകളും കണ്ടെത്തുന്നതിനും മറ്റും ഇതിലൂടെ സാധിക്കും.
യാത്രകള്‍ പോകുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സഹായകരമാണ് റോഡ് ട്രിപ്പേഴ്‍സ് ക്ലബ് എന്ന് സ്ഥാപക അംഗം വിനീത് രാജന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കേന്ദ്രങ്ങളിലും യാത്രക്കാരെ സഹായിക്കുന്നതിനും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പ്രത്യേക വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജൊഹാന്‍ ബിന്നി കുരുവിളയാണ്. പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണം കഴിഞ്ഞ 26, 27 തീയതികളിലായി ക്ലബ് ട്രാവല്‍ മീറ്റുകളും ഡ്രൈവുകളും നടത്തിയിരുന്നു. റോഡ് ട്രിപ്പേഴ്‍സ് ക്ലബ്ബിനെ സംബന്ധിച്ച് കൂടുതല്‍ അറിയുവാനും അംഗമാകുവാനും www.Roadtrippersclub.com. സന്ദര്‍ശിക്കുക