ട്രെയിനില്‍ വെള്ളം നിറയ്ക്കാന്‍ ഇനി വെറും അഞ്ച് മിനിട്ടു മതി!

By Web Team  |  First Published Dec 7, 2018, 6:33 PM IST

വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിനിലെ ഓരോ കംപാർട്‍മെന്‍റിലെയും വെള്ള ടാങ്കുകൾ നിറയ്ക്കാവുന്ന സാങ്കേതിക സംവിധാനമായ ഓട്ടമാറ്റിക് ക്വിക് വാട്ടറിങ് സിസ്റ്റം  നടപ്പാക്കാൻ ഇന്ത്യന്‍ റെയിൽവേ ഒരുങ്ങുന്നു. 
 


ദില്ലി: വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിനിലെ ഓരോ കംപാർട്‍മെന്‍റിലെയും വെള്ള ടാങ്കുകൾ നിറയ്ക്കാവുന്ന സാങ്കേതിക സംവിധാനമായ ഓട്ടമാറ്റിക് ക്വിക് വാട്ടറിങ് സിസ്റ്റം  നടപ്പാക്കാൻ ഇന്ത്യന്‍ റെയിൽവേ ഒരുങ്ങുന്നു. 

നിലവില്‍ 300–400 കിലോമീറ്റർ ഇടവിട്ടുള്ള സ്റ്റേഷനുകളിലാണു ജലം നി‌റയ്ക്കാൻ സൗകര്യമുള്ളത്. കുറഞ്ഞത് 20 മിനിറ്റോളം വേണം ടാങ്ക് നിറയണമെങ്കില്‍. എന്നാല്‍ ഓരോ സ്റ്റേഷനിലും ട്രെയിനുകൾ നിര്‍ത്തുന്നതു കേവലം 10 മിനിറ്റിൽ താഴെ മാത്രം. പുതിയ സംവിധാനം വരുന്നതോടെ ദീർഘദൂര യാത്രകള്‍ക്കിടെ കംപാർട്‍മെന്‍റുകളിലെ വെള്ളം തീർന്നെന്ന പരാതിക്കു പരിഹാരവുമെന്നാണ് റെയില്‍വേ ബോർഡ് കരുതുന്നത്. 

Latest Videos

ഇതിനായി വാൽവുകളും പ്രഷർ പ‌മ്പുകളും കൂടുതൽ മർദം താങ്ങാൻ ശേഷിയുള്ള പൈപ്പുകളും സ്ഥാപിക്കും. ടാങ്കുകളിലെ ജലവിതാനം കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാം. 5 മിനിറ്റിനുള്ളിൽ ട്രെയിനിലെ എല്ലാ കംപാർട്മെന്റിലെയും ടാങ്കുകളിൽ ഒരേസമയം 1,000 ലിറ്റർ വീതം നിറയ്ക്കാം. 400 കോടി രൂപ ചെലവില്‍ രാജ്യത്തെ 140 സ്റ്റേഷനുകളിലാണു പദ്ധതി നടപ്പിലാക്കുന്നത്.  2019 ഓടെ പദ്ധതി നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!