കൈകാണിച്ചാലും നിര്‍ത്തും; അനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്സി!

By Web Team  |  First Published Sep 25, 2018, 10:35 PM IST

തലസ്ഥാനനഗരവാസികള്‍ക്ക് ഇനിമുതല്‍ സ്വന്തമായിട്ടൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുണ്ട്. പേര് ക്യൂബര്‍


തിരുവനന്തപുരം: തലസ്ഥാനനഗരവാസികള്‍ക്ക് ഇനിമുതല്‍ സ്വന്തമായിട്ടൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുണ്ട്. പേര് ക്യൂബര്‍. പെട്ടെന്നു കേട്ടാല്‍ ബഹരാഷ്ട്ര കമ്പനിയായ യൂബര്‍ എന്നു തോന്നിയാല്‍ തെറ്റി. തിരുവനന്തപുരത്തെ ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ക്യൂബര്‍ അഥവാ ക്വാളിറ്റി ആന്‍റ് ബെസ്റ്റ് റൈഡ് (Quality & best ride). ഈ മാസം ആറിനാണ് ക്യൂബര്‍ കാബ്സ് എന്ന ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയത്.

സ്മാര്‍ട്ട് ഫോണില്ലെങ്കില്‍ ഓണ്‍ലൈനില്‍ അല്ലാതെയും ടാക്സി സൗകര്യം ഒരുക്കുന്നതാണ് ക്യൂബറിന്റെ പ്രത്യേകത. മിനിമം 50 രൂപയും കിലോമീറ്ററിന് ഏഴുരൂപ നിരക്കിലുമാണ് ചാര്‍ജ്.  QBRസാധാരണ ഫോണ്‍ വിളിച്ചാലും ടാക്‌സിയെത്തും. റോഡില്‍ നിന്ന് കൈകാണിച്ചാലും ക്യൂബര്‍ ടാക്സി നിര്‍ത്തും. 24 മണിക്കൂറും സൗകര്യം ലഭ്യമാണ്. സ്വന്തം വാഹനമുള്ളവരാണ് ക്യൂബറിന്റെ കൂട്ടായ്മയില്‍ ഉള്ളത്. സുരക്ഷിതയാത്രയും മെച്ചപ്പെട്ട സേവനവും നല്‍കുകയെന്നതാണ് ലക്ഷ്യം. 

Latest Videos

undefined

ക്യൂബറിന്റെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ക്യൂബിആര്‍ കാബ്‍സ് എന്ന പേരില്‍ (Qbr Cab) ഡൗണ്‍ ലോഡ് ചെയ്യണം. അല്ലെങ്കില്‍ കസ്റ്റമര്‍ കെയറിന്റെ 9048992111 എന്ന നമ്പറില്‍ വിളിച്ചാലും ടാക്സിയെത്തും. ക്യൂബര്‍ ടാക്സിയില്‍ പങ്കാളികളായ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കൂലിയുടെ അഞ്ചുശതമാനം മാത്രം ഏജന്‍സിക്ക് സര്‍വീസ് ഇനത്തില്‍ നല്‍കിയാല്‍ മതിയാകും. ഇതിനാല്‍ കൂടുതല്‍പേര്‍ ക്യൂബറില്‍ അംഗങ്ങളായുണ്ട്.  വിവിധ ഓണ്‍ലൈന്‍ ടാക്സി ഏജന്‍സികളില്‍ ജോലിചെയ്തവരാണ് പുതിയ സംരംഭത്തിനു പിന്നില്‍. 

click me!