ഭാവിയില്‍ മുംബൈയില്‍ നിന്നും യുഎഇയിലേക്ക് കടലിനടിയിലൂടെ ട്രെയിനില്‍ പോകാം!

By Web Team  |  First Published Dec 1, 2018, 7:05 PM IST

കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍ എന്നാണ് പുതിയ വാര്‍ത്തകള്‍. 


ഭാവിയില്‍ മുംബൈയില്‍ നിന്ന് യുഎഇയിലേക്ക് കടലിനടിയലൂടെ ട്രെയിന്‍ യാത്ര ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അദ്ഭുതപ്പെടേണ്ട. വൈകാതെ സംഗതി യാതാര്‍ത്ഥ്യമായേക്കും. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍ എന്നാണ് പുതിയ വാര്‍ത്തകള്‍. 

കടലിനടിയിലൂടെ മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്കുള്ള തീവണ്ടിപ്പാതയെപ്പറ്റിയുള്ള ആലോചനയാണ് നടക്കുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത്. നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ശെഹിയാണ് ഇങ്ങനൊരു ആശയം മുന്നോട്ടുവെച്ചത്. 

Latest Videos

ഏകദേശം 2000 കിലോമീറ്റർ നീളം വരുന്ന റെയിൽപാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്.   അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അൾട്രാ സ്പീഡ് ഫ്ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സഞ്ചാരപാത തുറക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരബന്ധം ശക്തമാക്കാമെന്നുമാണ് കണക്കു കൂട്ടല്‍. 

വിമാനത്തിന്‍റെ വേഗതള്ള ഹൈപ്പർ ലൂപ്പിനും ഡ്രൈവറില്ലാ വാഹനങ്ങൾക്കും ശേഷമാണ് കടലിനടിയിലൂടെയുള്ള റെയിൽപാതയ്ക്കായി യുഎഇ തയ്യാറെടുക്കുന്നത്. 

click me!