സഞ്ചാരികളുടെ ശ്രദ്ധയക്ക്. മോശം കാലാവസ്ഥയും എഞ്ചിന്‍ തകരാറും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിച്ചത്. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയാണ് സര്‍വ്വീസ് പുനരാരംഭിച്ചിരിക്കുന്നത്.
മോശം കാലാവസ്ഥയും എഞ്ചിന്‍ തകരാറും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
8 മണിക്ക് കാട്ടില്‍ കുടുങ്ങിയവരെ ഉച്ചതിരിഞ്ഞ് 3 മണിക്ക് കൂനൂരില്‍ നിന്ന് മറ്റൊരു തീവണ്ടി എത്തിച്ചാണ് യാത്രക്കാരെ രക്ഷിക്കാന്‍ സാധിച്ചത്. കൂനൂരില്‍ നിന്ന് വരുമ്പോള്‍ വെള്ളവും ലഘുഭക്ഷണവും അധികൃതര്‍ എത്തിച്ചിരുന്നുവെങ്കിലും യാത്രക്കാരില്‍ പലര്‍ക്കും ലഭിച്ചില്ല. സ്ത്രീകളടക്കമുള്ള യാത്രക്കാരില്‍ പലരും പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പറ്റാതെയും വിശപ്പ് സഹിക്കാന്‍ പറ്റാതെയും മണികൂറുകളാണ് വിഷമിച്ചത്.
ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രത്തകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്‍ക്കേണ്ടിവന്നാല്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാം.
പൈതൃകതീവണ്ടി ടിക്കറ്റ് നിരക്ക് കൂട്ടി
ഊട്ടി പൈതൃക തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്നുമുതല്‍ ഉയര്‍ത്തി. തിങ്കളാഴ്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി 3 ദിവസം റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ സീസണ്‍ ടിക്കറ്റുകളില്‍ നിരക്കിളവുണ്ട്.
മേട്ടുപ്പാളയം-ഊട്ടി തീവണ്ടി നിരക്കുകള്‍
പുതിയ നിരക്ക് പഴയനിരക്ക്
മേട്ടുപ്പാളയം- കൂനൂര്‍ ഫസ്റ്റ്ക്ലാസ്സ് 365 135
മേട്ടുപ്പാളയം- ഊട്ടി ഫസ്റ്റ്ക്ലാസ്സ് 470 200
മേട്ടുപ്പാളയം- കൂനൂര്‍ സെക്കന്‍ഡ്ക്ലാസ്സ് 100 25
മേട്ടുപ്പാളയം- ഊട്ടി സെക്കന്‍ഡ്ക്ലാസ്സ് 145 30
മേട്ടുപ്പാളയം- കൂനൂര്‍ ജനറല്‍ ടിക്കറ്റ് 50 10
മേട്ടുപ്പാളയം- ഊട്ടി ജനറല്‍ ടിക്കറ്റ് 75 15