പുതിയ ഭാവത്തില്‍ വെസ്‍പ സ്‍കൂട്ടറുകള്‍ ഇന്ത്യയിലെത്തി

By Web Team  |  First Published Sep 23, 2018, 11:22 PM IST


ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പിയാജിയോ വെസ്പ സ്‌കൂട്ടറുകളെ അടിമുടി പുതുക്കി പുറത്തിറക്കുന്നു.


ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പിയാജിയോ വെസ്പ സ്‌കൂട്ടറുകളെ അടിമുടി പുതുക്കി പുറത്തിറക്കുന്നു. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്ന പുതിയ വെസ്പ 150 സ്‌കൂട്ടര്‍ നിര ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തി. പ്രാരംഭ വെസ്പ SXL 150 മോഡലിന് 91,140 രൂപയും ഉയര്‍ന്ന വെസ്പ VXL 150 മോഡലിന് 97,276 രൂപയുമാണ് വിപണിയില്‍ വില വരുന്നത്.  മാറ്റ് റോസോ ഡ്രാഗണ്‍, മാറ്റ് യെല്ലോ, അസ്യുറോ പ്രൊവെന്‍സ എന്നിങ്ങനെ മൂന്നു നിറങ്ങഭേദങ്ങള്‍ പുതിയ വെസ്പ 150 യില്‍ ലഭ്യമാണ്.

റെട്രോ ക്ലാസിക് ശൈലി തൊട്ടുണര്‍ത്തുന്ന വെസ്പയില്‍ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന നാവിഗേഷന്‍, മൊബൈല്‍ കണക്ടിവിറ്റി, ട്രാക്കിംഗ്, അപായ ബട്ടണ്‍ മുതലായ പുത്തന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

Latest Videos

വെസ്പ 150 മോഡലുകളിലുള്ള 154.8 സിസി എഞ്ചിന്‍ പരമാവധി 10.53 bhp കരുത്തും 10.9 Nm ടോര്‍ക്കും സൃഷ്ടിക്കും. മുന്നില്‍ 220 mm ഡിസ്‌കും പിന്നില്‍ 140 mm ഡ്രമ്മുമാണ് ബ്രേക്കിംഗ് സംവിധാനം.  VXL 125 വകഭേദം അടിസ്ഥാനപ്പെടുത്തിയുള്ള വെസ്പ നോട്ടെ 125 മോഡലിനെയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 68,829 രൂപയാണ് വെസ്പ നോട്ടെ 125 ന് വില.

click me!