ടൊയോട്ട കാംറി ഡീലര്‍ഷിപ്പുകളിലേക്ക്

By Web Team  |  First Published Jan 5, 2019, 9:47 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ എട്ടാം തലമുറ കാംറി 2019 ജനുവരി 18ന്  ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറാനൊരുങ്ങുകയാണ്. ലോഞ്ചിനു മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് വാഹനം എത്തിത്തുടങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍.


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ എട്ടാം തലമുറ കാംറി 2019 ജനുവരി 18ന്  ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറാനൊരുങ്ങുകയാണ്. ലോഞ്ചിനു മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് വാഹനം എത്തിത്തുടങ്ങിയതായാണ് പുതിയ വാര്‍ത്തകള്‍.

Latest Videos

undefined

ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എംംഎം വീതിയും 25 എംഎം ഉയരവും അധികമുണ്ടാവും. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിങ്ങനെ  രൂപത്തിലും ഭാവത്തിലും ഏറെ പുതുമകളുമായാണ് പുതിയ കാംറി എത്തുന്നത്. 

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും എട്ട് സ്പീഡ് ഗിയര്‍ബോക്‌സില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. ഹൈബ്രിഡ് മോഡലിന് കരുത്ത് നല്‍കുന്നതും 2.5 ലിറ്റര്‍ എന്‍ജിനാണ്. 2.0 ലിറ്റര്‍ എന്‍ജിന്‍ 1998 സിസിയില്‍ 167 പിഎസ് പവറും 199 എന്‍എം ടോര്‍ക്കും, 2.5 ലിറ്റര്‍ എന്‍ജിന്‍ 2494 സിസിയില്‍ 209 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. 211 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഹൈബ്രിഡ് എന്‍ജിനും പുതിയ കാംറിയിലുണ്ട്. 210 കിലോമീറ്റര്‍ പരമാവധി വേഗത നല്‍കുന്ന ഈ വാഹനത്തിന് 9.2 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

പത്ത് എയര്‍ബാഗുകള്‍, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്‌ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്‌നോളജി തുടങ്ങിയവ വാഹനത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നു. 31.99 ലക്ഷം മുതല്‍ 39.82 ലക്ഷം രൂപ വരെയാവും വാഹനത്തിന്‍റെ ഇന്ത്യയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!