ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ കോംപാക്ട് എസ്‍യുവി ഡസ്റ്ററിന്‍റെ രൂപത്തില്‍ പിക്കപ്പ് ട്രക്കുകളുമായി ചെറുവാഹന നിര്‍മാതാക്കളായ ഡാസിയ. വിദേശ നിരത്തുകളില്‍ 2014 മുതല്‍ തന്നെ ഡസ്റ്റര്‍ പിക്ക് സ്ഥാനം പിടിച്ചിരുന്നു. ഈ വാഹനം ഇന്ത്യന്‍ നിരത്തിലേക്കും എത്തിക്കാനുള്ള നീക്കമാണ് ഡാസിയ നടത്തുന്നത്.

undefined
2018 ഹാനോവര്‍ കൊമേഷ്യല്‍ വെഹിക്കിള്‍ ഷോയില്‍ ഡസ്റ്റര്‍ മാതൃകയിലുള്ള പിക്ക് അപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ടു ഡോര്‍ ക്യാബിനും ഗുഡ്‌സ് കംപാര്‍ട്ട്‌മെന്റുമായാണ് ഡസ്റ്റര്‍ പിക്ക് അപ്പ് എത്തുന്നത്. ക്യാബിന്‍ വരെയുള്ള ഭാഗം ഡസ്റ്ററിന്റെ കോപ്പിയാണെങ്കിലും ടെയില്‍ ലാമ്പിലും മറ്റും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ പിക്ക് അപ്പില്‍ നിന്നും വ്യത്യസ്തമായി പിന്നില്‍ ബമ്പറും സ്‌കിഡ് പ്ലേറ്റുമെല്ലാം നല്‍കിയാണ് ഈ പിക്ക് അപ്പ് എത്തുന്നത്.
ഫോര്‍ വീല്‍ ഡ്രൈവ് മോഡില്‍ 1.5 ലിറ്റര്‍ ഡിസിഐ എന്‍ജിനാണ് ഡസ്റ്റര്‍ പിക്ക് അപ്പിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 108 ബിഎച്ച്പി പവറും 248 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. വാഹനത്തിന്റെ ഇന്ത്യയില്‍ എപ്പോഴെത്തുമെന്ന കാര്യവും വിലയും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.