പരീക്ഷണയോട്ടം നടത്തുന്ന ജീപ്പിന്റെ രണ്ട് മോഡലുകള്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റെഷ്‌ലെയ്‌ന്റെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നു. റാംങ്ക്ളറിന്‍റെ 3 ഡോര്‍, 5 ഡോര്‍ എസ്‌യുവികളാണ് ഇവയെന്നാണ് റെഷ്‌ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ഐക്കണിക്ക് മോഡല്‍ റാങ്ക്‌ളറിന്‍റെ പുതിയ ഇന്ത്യിയിലേക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകം ആകാംക്ഷയോടെയാണ് ശ്രദ്ധിക്കുന്നത്. കോംപസിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയില്‍ അവതരിച്ച നാലാം തലമുറ റാങ്ക്‌ളറാണ് ഇന്ത്യയിലെത്തുന്നതെന്നതായിരുന്നു ആ വാര്‍ത്തകള്‍. വാഹനത്തിന്‍റെ ഗോവയില്‍ നടക്കുന്ന പരീക്ഷണ ഓട്ടത്തിന്‍റെ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ വൈറലായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന ജീപ്പിന്റെ രണ്ട് മോഡലുകള്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റെഷ്‌ലെയ്‌ന്റെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നു. റാംങ്ക്ളറിന്‍റെ 3 ഡോര്‍, 5 ഡോര്‍ എസ്‌യുവികളാണ് ഇവയെന്നാണ് റെഷ്‌ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്. പുതിയ വാഹനത്തിനു നിലവിലുള്ള റാങ്ക്‌ളറില്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളില്ല. മുമ്പ് നിരത്തിലിറക്കിയിട്ടുള്ള ജീപ്പിന്റേതിനോട് സമാനമായ മുന്‍വശമാണ് പുതിയതിലും നല്‍കിയിട്ടുള്ളത്. എന്നാല്‍ വശങ്ങളിലേക്ക് വരുമ്പോള്‍ 18 ഇഞ്ച് അലോയി വീലുകളും വീതിയേറിയ വീല്‍ ആര്‍ച്ചുകളും പിന്നിലെ ടയര്‍ വരെ നീളുന്ന ഡോര്‍ സ്‌റ്റെപ്പും ഒരുക്കിയിട്ടുണ്ട്.
undefined
സ്റ്റെപ്പിനി ടയര്‍ ടെയില്‍ ഗേറ്റില്‍ ഘടിപ്പിച്ചാണ് ത്രീ ഡോര്‍, ഫൈവ് ഡോര്‍ എസ്‌യുവികള്‍ എത്തുന്നത്. ഇതിന് പുറമെ, എല്‍ഇഡി ടെയില്‍ ലൈറ്റുകളും വീതിയുള്ള ബാക്ക് ബമ്പറുകളും വലിയ ഫോഗ് ലാമ്പുകളുമാണ് പുതിയ റാംങ്ക്‌ളറിന്റെ പിന്‍വശത്തെ പ്രത്യേതകകള്‍.
3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലുമായിരിക്കും പുതിയ റാങ്ക്‌ളറിന്‍റെ ഹൃദയം എന്നാണ് സൂചന. വിദേശ നിരത്തുകളില്‍ 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് റാംങ്ക്‌ളര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 270 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ 197 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കും. 3.0 ലിറ്റര്‍ V 6 ഡീസല്‍ എന്‍ജിന്‍ 240 ബിഎച്ച്പി പവറും 570 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 3.6 ലിറ്റര്‍ V6 പെട്രോള്‍ എന്‍ജിന്‍ 285 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ മാത്രമാണ് റാംങ്ക്‌ളര്‍ വിദേശത്ത് ഇറക്കിയിട്ടുള്ളത്. ഈ വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യയില്‍ ഇതുവരെ അഞ്ച് ഡോര്‍ റാംങ്ക്‌ളര്‍ മാത്രമാണ് വിപണിയിലുള്ളത്.