പുത്തന്‍ ഹോണ്ട സിആര്‍-വി ഇന്ത്യയിലേക്ക്

By Web Team  |  First Published Sep 23, 2018, 10:20 PM IST

ഹോണ്ടയുടെ ജനപ്രിയ എസ് യു വി സി ആര്‍ വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്. ഒക്ടോബര്‍ ഒമ്പതിനാണ് ലോഞ്ചിംഗ്. ഡീസല്‍ എന്‍ജിന്‍ സഹിതമാണ് കമ്പനി പുത്തന്‍ സി ആര്‍വിയെ പുറത്തിറക്കുന്നത്.


ഹോണ്ടയുടെ ജനപ്രിയ എസ് യു വി സി ആര്‍ വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്. ഒക്ടോബര്‍ ഒമ്പതിനാണ് ലോഞ്ചിംഗ്. ഡീസല്‍ എന്‍ജിന്‍ സഹിതമാണ് കമ്പനി പുത്തന്‍ സി ആര്‍വിയെ പുറത്തിറക്കുന്നത്. പുത്തന്‍ എല്‍ ഇ ഡി ഹെഡ്‌ലാംപ്, എല്‍ ഇ ഡി ടെയ്ല്‍ ലാംപ്, പുത്തന്‍ അലോയ് വീല്‍ തുടങ്ങിയവയ്‌ക്കൊപ്പം നവീകരിച്ച അകത്തളവും പുതിയ സി ആര്‍ വിയുടെ പ്രത്യേകതകളാണ്.  ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്.  ഓഫ് റോഡ് ക്ഷമത മെച്ചപ്പെടുത്താന്‍ പുതിയ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും പുത്തന്‍ സി ആര്‍വിയെ വേറിട്ടതാക്കുന്നു.

പുതിയ 1,597 സി സി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 4,000 ആര്‍ പി എമ്മില്‍ 120 പി എസ് വരെ കരുത്തും 2,000 ആര്‍ പി എമ്മില്‍ 300 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഒമ്പതു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

Latest Videos

undefined

ഡീസല്‍ എഞ്ചിന്‍ കൂടാതെ മുന്‍തലമുറ സി ആര്‍ — വിയിലെ 1,997 സി സി, എസ് ഒ എച്ച് സി പെട്രോള്‍ എന്‍ജിന്‍ മോഡലുമുണ്ട്. 6,500 ആര്‍ പി എമ്മില്‍ 154 പി എസ് വരെ കരുത്തും 4,300 ആര്‍ പി എമ്മില്‍ 189 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. സി വി ടി ഗീര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. 28 ലക്ഷം രൂപയോളമാണ് വാഹനത്തിനു പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.

സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ കരുത്ത് തെളിയിച്ച വാഹനം കഴിഞ്ഞ വര്‍ഷം നടന്ന ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്-ഈസ്റ്റ് ഏഷ്യ (ASEAN NCAP) യുടെ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗും നേടിയിരുന്നു. ഈ ക്രാഷ് ടെസ്റ്റിന്‍റെ 2017-2020ലെ പുതിയ നിയമപ്രകാരം 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മോഡലായിരുന്നു സിആര്‍-വി. അമേരിക്കയിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റിലും മികച്ച റേറ്റിങ് സ്വന്തമാക്കി IIHS 2017 ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡും ഹോണ്ട CR-V നേരത്തെ  കരസ്ഥമാക്കിയിരുന്നു. 

click me!