മോഹിപ്പിക്കുന്ന വിലയില്‍ പുത്തന്‍ ഫോര്‍ഡ് ആസ്‍പയര്‍ എത്തി

By Web Team  |  First Published Oct 5, 2018, 2:49 PM IST

ഫോര്‍ഡിന്റെ രണ്ടാം തലമുറ ആസ്പയര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 


ഫോര്‍ഡിന്റെ രണ്ടാം തലമുറ ആസ്പയര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 5.55 ലക്ഷം ആണ് പ്രാരംഭം മോഡലിന്‍റെ ദില്ലി എക്സ് ഷോറൂം വില. ആംബിയന്റ്, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. പ്രാരംഭ പെട്രോള്‍ മോഡല്‍ 5.55 ലക്ഷം രൂപയ്ക്ക് എത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ഡീസല്‍ മോഡലിന് 8.14 ലക്ഷം രൂപയാണ് ദില്ലി എക്സ് ഷോറൂം വില. പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് 8.49 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. 

പുതിയ അലോയി വീല്‍, ക്രോമിയം ഫിനീഷിംങ് നല്‍കിയുള്ള ഗ്രില്ല് തുടങ്ങിയ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ആസ്പയര്‍ ഇത്തവണ രണ്ട് ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് സിലണ്ടര്‍ ഡ്രാഗണ്‍ സീരീസ്, നാല് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ ഡീസല്‍ എന്‍ജിനുകളാണ് ആസ്പയറില്‍ നല്‍കിയിട്ടുള്ളത്. 

Latest Videos

undefined

ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലുമുള്ള ക്രോം അലങ്കാരവും വശങ്ങളില്‍ പുതുതായി രൂപകല്‍പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്‍റെ മുഖ്യാകര്‍ഷണം. വൈറ്റ് ഗോള്‍ഡ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, അബ്‌സൊല്യൂട്ട് ബ്ലാക്, ഡീപ് ഇംപാക്ട് ബ്ലൂ, റൂബി റെഡ്, ഒക്‌സ്ഫഡ് വൈറ്റ് എന്നങ്ങനെ ഏഴു നിറങ്ങളിലാണ് വാഹനം എത്തുന്നത്. നിലവിലുള്ള ബ്ലാക്/ബീജ് ഇരട്ടനിറശൈലി തന്നെയാണ് പുതിയ ആസ്‌പൈറിന്‍റെയും അകത്തളം. 6.5 ഇഞ്ച് SYNC3 ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും പുതിയ ആസ്‌പയറിനെ വേറിട്ടതാക്കുന്നു.

മൂന്നു സിലിണ്ടറുള്ള 1.2 ലിറ്റര്‍ ഡ്രാഗണ്‍ സിരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ആസ്‌പൈറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 95 bhp കരുത്തും 120 Nm ടോര്‍ക്കും സൃഷ്‍ടക്കും. നിലവിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല. ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm ടോര്‍ക്കും സൃഷ്ടിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 

ഇതുകൂടാതെ 121 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ആസ്‌പൈറില്‍ ഒരുങ്ങുന്നുണ്ട്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍.

എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ആസ്പയര്‍ പാസായിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്.  ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകളിലാണ് ആസ്‍പയര്‍ കരുത്തു തെളിയിച്ചത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവയാണ് ഫോര്‍ഡ് ആസ്പയറിന്‍റെ സുരക്ഷാമുഖം. 

click me!