പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ സഞ്ചാരികള്‍ക്കായി കെടിഡിസിയുടെ പുതിയ കോട്ടേജുകള്‍ ഒരുങ്ങി. കെടിഡിസിയുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് നിലവിലുള്ള 14 കോട്ടേജുകള്‍ക്കു പുറമേ 15 പുതിയ കോട്ടേജുകള്‍ കൂടി പുതുതായി ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: പ്രശസ്‍ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ സഞ്ചാരികള്‍ക്കായി കെടിഡിസിയുടെ പുതിയ കോട്ടേജുകള്‍ ഒരുങ്ങി. കെടിഡിസിയുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് നിലവിലുള്ള 14 കോട്ടേജുകള്‍ക്കു പുറമേ 15 പുതിയ കോട്ടേജുകള്‍ കൂടി പുതുതായി ഒരുക്കിയിരിക്കുന്നത്.
40 വര്‍ഷം മുമ്പ് പ്രശസ്ത വാസ്തുശില്‍പ്പി ലാറി ബേക്കറായിരുന്നു ഗോള്‍ഡന്‍ പീക്കിന്റെ രൂപകല്‍പ്പന. ഇതേ കോംപൗണ്ടില്‍ത്തന്നെയാണ് പുതിയ കോട്ടേജുകളും ഒരുക്കിയിരിക്കുന്നത്. മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് ഈ കോട്ടേജുകളുടെ നിര്‍മ്മാണം. 1500 രൂപ മുതല്‍ 3600 രൂപവരെയാണ് കോട്ടേജുകള്‍ക്കായി സഞ്ചാരികളില്‍ നിന്നും ഈടാക്കുക.
സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. 22 ഹെയര്‍പിന്‍ വളവുകള്‍ കടന്നു വേണം പൊന്മുടിയിലെത്താന്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട്, ചുള്ളിമാനൂര്‍, വിതുര വഴി ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മുടിയിലെത്താം. മലദൈവങ്ങള്‍ പൊന്നൊളുപ്പിച്ച് വച്ചിരിക്കുന്ന മല എന്ന അര്‍ത്ഥത്തിലാണ് പൊന്മുടിക്ക് ഈ പേരു വന്നതെന്നാണ് ഐതിഹ്യം.