വിമാനത്തിലെ ബിസിനസ്സ് ക്ലാസില്‍ ആളുകളുടെ സീറ്റിന് മുകളില്‍ വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ വിമാനത്തിനുള്ളില്‍ എങ്ങനെയാണ് മൈന എത്തിയതെന്ന് വ്യക്തമായിട്ടില്ല.
സിംഗപ്പൂർ: ബിസിനസ്സ് ക്ലാസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത മൈനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട് പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് മൈനയെ യാത്രക്കാർ കാണുന്നത്. അപ്പോഴേക്കും വിമാനം ലണ്ടനിലെത്തിയിരുന്നു.
യാത്രക്കാർക്ക് ഈ വിരുതൻ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും നിരവധിപേരാണ് മൈനയുടെ ബിസിനസ്സ് ക്ലാസ് യാത്രയുടെ വീഡിയോ ഫേയ്‌സ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്തിരിക്കുന്നത്. ഫ്ലൈറ്റ് അറ്റന്റർമാർ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരെയും കബളിപ്പിച്ചുകൊണ്ട് വിമാനത്തിലുള്ളിൽ പറന്നു നടക്കുകയിരുന്നു മൈന.
undefined
സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് ഏകദേശം 14 മണിക്കൂര്‍ ദൂരം യാത്രയുണ്ട്. ലണ്ടനിലെത്താന്‍ രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് വിമാനത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്. ഇതിനിടെ യാത്രക്കാരിലാരോ ഈ സംഭവമെല്ലാം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും അതിനെ ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. വിമാനത്തിലെ ബിസിനസ്സ് ക്ലാസില്‍ ആളുകളുടെ സീറ്റിന് മുകളില്‍ വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ വിമാനത്തിനുള്ളില്‍ എങ്ങനെയാണ് മൈന എത്തിയതെന്ന് വ്യക്തമായിട്ടില്ല.