സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് അന്യായമായ നിരക്ക് കൊള്ള. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് അന്യായമായ നിരക്ക് കൊള്ള. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്‍റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം.
മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം യാത്രികരുടെ സുരക്ഷ ഉറപ്പാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ കൈയ്യോടെ പിടികൂടാനാകും. മോട്ടോര്‍വാഹന വകുപ്പിനാണ് മീറ്റര്‍ ഘടിപ്പിക്കേണ്ട ചുമതല. ലീഗല്‍ മെട്രോളജി വകുപ്പിന്‍റെയും മോട്ടോര്‍വാഹന വകുപ്പിന്‍റെയും ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓട്ടോ പോകുന്ന വഴിയും ചാര്‍ജ്ജും കാണിക്കുന്ന അപ്‍ഡേഷനുമായി അടുത്തിടെ ഗൂഗിള്‍ മാപ്പും രംഗത്തെത്തിയിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടം ദില്ലിയിലാണ് നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ദില്ലി ട്രാഫിക് പൊലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ഗൂഗിള്‍ മാപ്പില്‍ കാണിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്ന യാത്രികന് നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും കൃത്യമായ തുകയും അറിയാന്‍ സാധിക്കും.
രിചയമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള ഓട്ടങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്നത്. ഇപ്പോഴിതാ ഇത്തരം ഡ്രൈവർമാർക്ക് ഇരുട്ടടിയുമായി ഗൂഗിൾ മാപ്പിന്‍റെ പുതിയ ഫീച്ചര്‍. മാപ്പിന‍്‍റെ പുതിയ അപ്ഡേഷൻ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചർജും അറിയാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.