20 ലക്ഷവും പിന്നിട്ട് മാരുതി സ്വിഫ്റ്റ് കുതിക്കുന്നു

By Web Team  |  First Published Nov 28, 2018, 11:04 PM IST

ചരിത്രനേട്ടവുമായി മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് സ്വിഫ്റ്റ്. പുറത്തിറങ്ങി 13 വര്‍ഷത്തിനുള്ളില്‍ നിരത്തിലെത്തിയത് 20 ലക്ഷം സ്വിഫ്റ്റുകളാണ്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. 


ചരിത്രനേട്ടവുമായി മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് സ്വിഫ്റ്റ്. പുറത്തിറങ്ങി 13 വര്‍ഷത്തിനുള്ളില്‍ നിരത്തിലെത്തിയത് 20 ലക്ഷം സ്വിഫ്റ്റുകളാണ്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. 

ആദ്യം അഞ്ച് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം സ്വിഫ്റ്റ് പുറത്തിറങ്ങിയത്. എന്നാല്‍ പിന്നീടുള്ള മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കാറുകള്‍ വിറ്റു. എട്ട് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സ്വിഫ്റ്റുകളും നിരത്തിലെത്തി. 2016 മാര്‍ച്ചില്‍ 15 ലക്ഷം എന്ന കടമ്പ കടന്നു. ഇപ്പോള്‍ 2018 അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 20 ലക്ഷം എന്ന മാജിക്ക് സംഖ്യയും സ്വിഫ്റ്റ് പിന്നിട്ടിരിക്കുന്നു.

Latest Videos

undefined

സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്കുചെയ്തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു.

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. പെട്രോൾ മോഡല്‍ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. 

മാര്‍ച്ചില്‍ യൂറോപ്യന്‍ എന്‍സിഎപി(ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റിന് ലഭിച്ചത്. യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റാണ് അന്ന് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പടെയുള്ള സെയ്ഫ്റ്റി പാക്ക് മോഡലിന് നാല് സ്റ്റാറും ലഭിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും നല്‍കുന്നു. നാലു സ്റ്റാര്‍ ലഭിച്ച സെയ്ഫ്റ്റി പായ്‌ക്കോടുകൂടിയ സ്വിഫ്റ്റ് മുതിര്‍ന്നവര്‍ക്ക് 88 ശതമാനം കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയുമാണ് നല്‍കുന്നത്.  എന്നാല്‍ ഒക്ടോബറില്‍ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ രണ്ടു സ്റ്റാറാണ് ലഭിച്ചത്. രണ്ട് എയർബാഗുകൾ ഉള്ള 2018 മോ‍ഡൽ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.  64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് സീറ്റിലെ മുതിർന്നവർക്കും കുട്ടികൾക്കും 2 സ്റ്റാർ സുരക്ഷ മാരുതി സുസുക്കി നൽകുമെന്നാണ് നിഗമനം.

click me!