രാജ്യത്തെ ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ബെന്‍സിന്‍റെ ഈ നേട്ടം.
മുംബൈ: രാജ്യത്തെ ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ബെന്‍സിന്‍റെ ഈ നേട്ടം.
2018ല്‍ 15,330 യൂണിറ്റ് ബെന്‍സുകളാണ് ഇന്ത്യയില്‍ വിറ്റത്. 2016-ല്‍ 13,231 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 15.86 ശതമാനം വര്‍ദ്ധനവുണ്ടായി.
ബെന്‍സിന്‍റെ നിരത്തിലെ മുഖ്യ എതിരാളികളായ ബിഎംഡബ്യു ഇക്കാലയളവില്‍ 9800 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഔഡി 7876 യൂണിറ്റുകള്‍ വിറ്റു. ടാറ്റ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ 3954 യൂണിറ്റ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം വളര്‍ച്ചയുണ്ട് ജാഗ്വര്‍ ലാന്‍ഡ് റോവറിന്.