ജനപ്രിയ വാഹനം സ്വിഫ്റ്റിന് സൂപ്പര്‍ സ്പെഷ്യല്‍ എഡീഷനുമായി മാരുതി സുസുക്കി. സ്വിഫ്റ്റിന്റെ അടിസ്ഥാന മോഡലായ എല്‍എക്സ്ഐ, എല്‍ഡിഐ മോഡലുകളെയാണ് ലിമിറ്റഡ് എഡീഷനായി മാരുതി അവതരിപ്പിക്കുന്നത്.
ജനപ്രിയ വാഹനം സ്വിഫ്റ്റിന് സൂപ്പര്‍ സ്പെഷ്യല്‍ എഡീഷനുമായി മാരുതി സുസുക്കി. സ്വിഫ്റ്റിന്റെ അടിസ്ഥാന മോഡലായ എല്‍എക്സ്ഐ, എല്‍ഡിഐ മോഡലുകളെയാണ് ലിമിറ്റഡ് എഡീഷനായി മാരുതി അവതരിപ്പിക്കുന്നത്.
മിഡ് വേരിയന്റില്‍ നല്‍കുന്ന ഫീച്ചറുകളാണ് അടിസ്ഥാന മോഡല്‍ ലിമിറ്റഡ് എഡീഷനില്‍ മാരുതി ഒരുക്കുന്നത്. എക്സ്റ്റീരിയറില്‍ സ്പോര്‍ട്ടി ബ്ലാക്ക് വീല്‍കപ്പ്, ബോഡി കളര്‍ ഡോര്‍ഹാന്‍ഡില്‍ ആന്‍ഡ് റിയര്‍വ്യൂ മിറര്‍ എന്നിവയും ഉള്ളില്‍ ബ്ലൂടൂത്ത് സ്റ്റീരിയോ, പവര്‍ വിന്‍ഡോ, ടില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീല്‍ തുടങ്ങിയവയാണ് ലിമിറ്റഡ് എഡീഷനിലെ പുതുമ.
undefined
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 81.8 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 74 എച്ച്പി പവറും 190 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.
അഞ്ച് സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.
സുരക്ഷയുടെ കാര്യത്തില്‍ ഏറെ മികവോടെയാണ് ഈ വാഹനം എത്തുന്നത്. ഡുവല്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റന്‍സ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, ആന്റി തെഫ്റ്റ് അലാറം എന്നിവാണ് ഇതില്‍ സുരക്ഷ ഒരുക്കുന്നത്. 4.99 ലക്ഷം മുതല്‍ 8.76 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്‍റെ എക്സ്ഷോറൂം വില.