ഓട്ടോമാറ്റിക്ക് ഗിയറുകളുമായി ഈ സ്വിഫ്റ്റുകളും

By Web Team  |  First Published Aug 9, 2018, 11:41 AM IST
  • പുതിയ സ്വിഫ്റ്റിന്റെ മുന്തിയ വകഭേദങ്ങളായ സെഡ് എക്സ് ഐ പ്ലസിലും സെഡ് ഡി ഐ പ്ലസിലും ഓട്ടോമാറ്റിക്ക് ഗിയറുകളുമായി മാരുതി സുസുക്കി

പുതിയ സ്വിഫ്റ്റിന്റെ മുന്തിയ വകഭേദങ്ങളായ സെഡ് എക്സ് ഐ പ്ലസിലും സെഡ് ഡി ഐ പ്ലസിലും ഓട്ടോമാറ്റിക്ക് ഗിയറുകളുമായി മാരുതി സുസുക്കി. ഇതുവരെ സ്വിഫ്റ്റിന്റെ വി എക്സ് ഐ, സെഡ് എക്സ് ഐ, വി ഡി ഐ, സെഡ് ഡി ഐ വകഭേദങ്ങളിലായിരുന്നു എഎംടി സംവിധാനം ലഭ്യമായിരുന്നത്.

ഇരുവാഹനങ്ങളിലും ഇരട്ട പെഡൽ സാങ്കേതികവിദ്യയുണ്ട്. ഒപ്പം എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, ഓട്ടോ ഹെഡ്ലാംപ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, പ്രിസിഷൻ കട്ട് ഇരട്ട വർണ അലോയ് വീൽ, കാമറ സഹിതം റിവേഴ്സ് പാർക്കിങ് സെൻസർ, നാവിഗേഷൻ — വോയ്സ് കമാൻഡോടെ സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയൊക്കെ സ്വിഫ്റ്റിനെ വേറിട്ടതാക്കുന്നു.

Latest Videos

ഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോ‍ഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.

click me!