പുത്തന്‍ ഇഗ്നിസുമായി മാരുതി

By Web Team  |  First Published Sep 17, 2018, 2:52 PM IST

പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിയതായി റിപ്പോര്‍ട്ട്. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.


പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിയതായി റിപ്പോര്‍ട്ട്. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഇഗ്‌നിസ് എത്തുന്നത്. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഒരുങ്ങുന്നതുകൊണ്ട് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ, 15 ഇഞ്ച് അലോയ് വീലുകളോ മോഡലിന് ലഭിക്കുന്നില്ല.

Latest Videos

undefined

സാധാരണ ഹാലജന്‍ ഹെഡ്‌ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ്. ഡോര്‍ ക്ലാഡിംഗ്, സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, മേല്‍ക്കൂരയിലുള്ള സ്‌പോയിലര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ ഇഗ്‌നിസിന്റെ വിശേഷങ്ങളാണ്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ബ്ലുടൂത്ത് കണക്ടിവിറ്റി പിന്തുണയുള്ള 2-ഡിന്‍ ഓഡിയോ സംവിധാനം, കീലെസ് എന്‍ട്രി എന്നിവയെല്ലാം മോഡലിൽ ഒരുങ്ങുമെന്നാണ് സൂചന.

നിലവിലുള്ള ഇഗ്‌നിസിന് സമാനമായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസിന്‍റെയും ഹൃദയം. ഈ എഞ്ചിന് പരമാവധി 84 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ഇരട്ട മുന്‍ എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സുരക്ഷ ഫീച്ചറുകളാണ്. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ടാറ്റ ടിയാഗൊ NRG തുടങ്ങിയവരാണ് പുത്തന്‍ ഇഗ്നിസിന്‍റെ മുഖ്യഎതിരാളികള്‍. 

click me!