മാരുതിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് കാറാകാന്‍ എസ്‌ക്രോസ് വരുന്നു

By Web Team  |  First Published Jan 8, 2019, 4:10 PM IST

രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് വാഹനമാകാന്‍ ക്രോസ് ഓവര്‍ ശ്രേണിയിലുള്ള എസ്‌ക്രോസ് എന്ന് റിപ്പോര്‍ട്ടുകള്‍. ബോഷുമായി സഹകരിച്ച് പ്രദേശികമായി വികസിപ്പിക്കുന്ന ഹൈബ്രിഡ് എന്‍ജിനുള്ള വാഹനം 2020ഓടെ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എസ്‌ക്രോസ് നിരത്തിലെത്തിയിരുന്നത്. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കള്‍ സുസുക്കി എന്‍ജിനും എസ്‌ക്രോസിലുണ്ട്.

Latest Videos

നിലവില്‍, 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS 200 SHVS ഡീസല്‍ എന്‍ജിനാണ് എസ്‌ക്രോസിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 89 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. വാഹനത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും 2020-ഓടെ നിരത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

click me!