പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം നിരത്തൊഴിയുന്ന ഓംനിക്ക് പകരം ഇക്കോയെ പരിഷ്‌കരിക്കാന്‍ മാരുതി സുസുക്കി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം നിരത്തൊഴിയുന്ന ഓംനിക്ക് പകരം ഇക്കോയെ പരിഷ്‌കരിക്കാന്‍ മാരുതി സുസുക്കി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2020 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) അനുസരിച്ച് ഇക്കോയെ മാരുതി പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി അവതരിപ്പിക്കുന്നത്. വലുപ്പത്തിലും എഞ്ചിന്‍ കരുത്തിലും ഓംനിയെക്കാള്‍ ഈക്കോയാണ് മുന്നില്‍. ഇക്കോയിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 73 bhp കരുത്തും 101 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ച് സ്‍പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഓംനിയിലെ 796 സിസി മൂന്നു സിലിണ്ടര്‍ F8D എഞ്ചിന്‍ 34 bhp കരുത്തും 59 Nm torque മാണ് പരമാവധി സൃഷ്‍ടിക്കുന്നത്. നാലു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഓംനിയിലെ ട്രാന്‍സ്‍മിഷന്‍.
undefined
ഓംനിയെപോലെ ഇക്കോയും പാസഞ്ചര്‍, കാര്‍ഗോ വാന്‍ പതിപ്പുകളായാണ് വില്‍പ്പനയ്ക്കു വരുന്നത്. നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ ദൃഢതയുള്ള ബോഡിക്കൊപ്പം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് വാണിങ്ങ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയവ ഇക്കോയില്‍ നല്‍കിയേക്കും.
ക്രാഷ് ടെസ്റ്റില്‍ വിജയിക്കാത്ത വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നുള്ള നിര്‍ദേശമാണ് ഓംനിയുടെ നിലനില്‍പ്പിന് ഭീഷണിയായത്. വാഹനത്തിന് മുന്നില്‍ സ്‌ക്രംബിള്‍ സോണ്‍ ഇല്ലാത്തതിനാല്‍ ഓംനിക്ക് ക്രാഷ് ടെസ്റ്റ് പ്രായോഗികമല്ല. 1984-ല്‍ ആണ് മാരുതിയില്‍ നിന്ന് ഓംനി പുറത്തിറങ്ങുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം മാരുതി അള്‍ട്ടോ ജിപ്‍സി തുടങ്ങിയവയും നിരത്തൊഴിയാനിരിക്കുകയാണ്.