മാരുതി സുസുകിയുടെ ജനപ്രിയ വാഹനം ബലേനോയുടെ പുത്തന്‍ പതിപ്പിന്‍റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. നെക്‌സ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ നല്‍കി പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. വാഹനം ഈ മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുകിയുടെ ജനപ്രിയ വാഹനം ബലേനോയുടെ പുത്തന്‍ പതിപ്പിന്‍റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. നെക്‌സ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ നല്‍കി പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. വാഹനം ഈ മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഫ്രണ്ട് ബംപര്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ എന്നിവ പുതിയ ബലേനോയുടെ ഭംഗി വര്‍ധിപ്പിക്കും. എല്‍ഇഡി ഹെഡ്ലാമ്പും ഫോഗ് ലാമ്പുമായിരിക്കും മറ്റൊരു പ്രത്യേകത. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്ലാമ്പാണ് നല്‍കുന്നത്. ടോപ്പ് വേരിയന്റായ ആല്‍ഫയില്‍ മാത്രമാണ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി പുതിയ അലോയി വീലും ഇതില്‍ നല്‍കിയേക്കും.
undefined
കാറിനകത്ത് ഡാഷ്‌ബോര്‍ഡിലും സീറ്റ് ഫാബ്രിക്കിലും ചെറിയ മാറ്റങ്ങള്‍ കാണും. എന്‍ജിനുകളില്‍ മാറ്റമുണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവ തന്നെയായിരിക്കും പുത്തന്‍ വാഹനത്തിന്‍റെയും ഹൃദയം. ഒരു പെട്രോള്‍-സിവിടി വേരിയന്റ് തുടര്‍ന്നേക്കും. ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റ് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
മുന്‍സീറ്റ് യാത്രക്കാരന് സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് വാണിംഗ്, എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എബിഎസ്, ഇബിഡി എന്നിവ നിലവില്‍ നല്‍കിവരുന്നുണ്ട്.
2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. കഴിഞ്ഞ ഒക്ടോബറിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തു അതിവേഗം അഞ്ചുലക്ഷം യൂണിറ്റ് വില്‍പ്പനയുള്ള കാറായി മാരുതി ബലെനോ മാറിയിരുന്നു. കേവലം 38 മാസങ്ങള്‍ കൊണ്ടാണ് ബലേനോ ഈ നേട്ടം കൈവരിച്ചത്.