അള്‍ട്ടോ 800 ഉം ഓട്ടം അവസാനിപ്പിക്കുന്നു

By Web Team  |  First Published Nov 28, 2018, 10:43 PM IST

മാരുതി ഓംനിക്കും മാരുതി ജിപ്‌സിക്കും പിന്നാലെ മാരുതി അള്‍ട്ടോ 800 ഹാച്ച്ബാക്കും വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം മൂന്നാംപാദത്തോടെ അള്‍ട്ടോ 800 ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിന്നു വിടവാങ്ങുമെന്നാണ് വാര്‍ത്തകള്‍. 


മാരുതി ഓംനിക്കും മാരുതി ജിപ്‌സിക്കും പിന്നാലെ മാരുതി അള്‍ട്ടോ 800 ഹാച്ച്ബാക്കും വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം മൂന്നാംപാദത്തോടെ അള്‍ട്ടോ 800 ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിന്നു വിടവാങ്ങുമെന്നാണ് വാര്‍ത്തകള്‍. മാരുതി സുസുക്കി ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് സവര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

2019 ഓടെ രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളുമാണ് മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്ക് പിന്‍വലിക്കാൻ കാരണം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലെത്തുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്നും സുരക്ഷ ശക്തമാക്കുന്നതിനായി എബിഎസ്, എയര്‍ ബാഗ് സംവിധാനം ഒരുക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.  എന്നാല്‍ അള്‍ട്ടോ ഉള്‍പ്പെടെയുള്ള മോഡലുകള്‍ പുനര്‍രൂപകല്‍പന ചെയ്യുമ്പോള്‍ ചിലവു വീണ്ടും കുതിച്ചുയരും. അതിനാല്‍ വിപണിയില്‍ തുടരുക പ്രായോഗിമല്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ 2.52 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ഓള്‍ട്ടോ 800 ഹാച്ച്ബാക്കിന് വില. 

Latest Videos

undefined

രാജ്യത്ത് വിപ്ലവം സൃഷ്‍ടിച്ച് 1983ലാണ് മാരുതി 800 വിപണിയിലെത്തുന്നത്. പിന്നീട് പ്രീമിയം വിഭാഗത്തിലേക്ക് അള്‍ട്ടോയെ 2000 -ലാണ് വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ലാണ് അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചത്. വളരെ വേഗം തന്നെ കമ്പനിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായി അള്‍ട്ടോ 800 മാറി. കാറിലുള്ള 796 സിസി പെട്രോള്‍ എഞ്ചിന്‍ ആണ് ഇതിൽ. 48 bhp കരുത്തും 69 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. 24.7 കിലോമീറ്റര്‍ വരെ മൈലേജ് ഹാച്ച്ബാക്കിനുണ്ട്.

2014ല്‍ ആണ് മാരുതി 800 നിരത്തൊഴിയുന്നത്. ഇപ്പോഴിതാ ഓംനിയും ജിപ്‍സിയും  പിന്നാലെ  അള്‍ട്ടോ 800 ഉം.


 

click me!