ബ്ലേസോ എക്‌സ് ട്രക്കുകളുടെ പുതിയ നിരയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഗണത്തില്‍പ്പെടുന്ന ബ്ലേസോ എക്‌സ് ട്രക്കുകളെ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (MTB) ഇന്ത്യയില്‍ പുറത്തിറക്കി.
ബ്ലേസോ എക്‌സ് ട്രക്കുകളുടെ പുതിയ നിരയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഗണത്തില്‍പ്പെടുന്ന ബ്ലേസോ എക്‌സ് ട്രക്കുകളെ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (MTB) ഇന്ത്യയില്‍ പുറത്തിറക്കി. ഹൊളേജ്, ട്രാക്ടര്‍, ട്രെയിലര്‍, ടിപ്പര്‍ എന്നിങ്ങനെ വിവിധ പരിവേഷങ്ങളില്‍ ബ്ലേസ് എക്‌സ് നിരയെ മഹീന്ദ്ര വിപണിയില്‍ ലഭ്യമാക്കും.
വിപണിയില്‍ കൂടുതല്‍ ശക്തമാവുന്നതിന്റെ ഭാഗമായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കൂടുതല്‍ സര്‍വീസ് പോയിന്റുകളും കമ്പനി സ്ഥാപിച്ചു. നൂറു കിലോമീറ്റര്‍ ഇടവേളകളില്‍ 41 സര്‍വീസ് പോയിന്‍റുകകളാണ് മഹീന്ദ്ര പുതുതായി ആരംഭിച്ചത്. ഉയര്‍ന്ന മൈലേജാണ് ബ്ലേസോ എക്‌സില്‍ മഹീന്ദ്രയുടെ വാഗ്‍ദാനം.