ഇന്ധന വില വര്‍ദ്ധനവില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ ക്വിഡ് വരുന്നു

By Web Team  |  First Published Oct 3, 2018, 11:03 AM IST

ഇലക്ട്രിക് ക്വിഡ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും ഇതിലുണ്ടാവും. 


ദില്ലി: ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ചു കൊണ്ട് കടന്നുവന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരമായി മാറിയ റെനോ ക്വി‍ഡ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. ചെറുകാറുകളുടെ  ഇടയില്‍ എതിരാളികളെ നിഷ്‍പ്രഭരാക്കി സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ച ക്വിഡ് പുതിയ നിയോഗം കൂടി ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് വാഹന വിപണിയില്‍ നിന്ന് പുറത്തുവരുന്നത്.

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവില്‍ നിന്ന് സാധരണക്കാരായ വാഹന ഉടമകളെ രക്ഷിക്കാന്‍ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പുമായി  ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഉടനെത്തും. റെനോ കെ-ഇഡഡ്.ഇ (K-ZE) എന്ന് പേരിട്ടിരിക്കുന്ന വാഹനം പാരിസ് മോട്ടോര്‍ ഷോയിലാണ് പുറത്തിറക്കിയത്. ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നത്.  ഉടന്‍ ചൈനീസ് വിപണിയില്‍ എത്തിച്ച ശേഷം പിന്നാലെ ഇന്ത്യയും ബ്രസീലും അടക്കമുള്ള മറ്റ് വിപണികള്‍ കൂടി പിടിച്ചടക്കാനാണ് റെനോയുടെ പദ്ധതി.

Latest Videos

undefined

ഇലക്ട്രിക് ക്വിഡ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും ഇതിലുണ്ടാവും. ന്യായമായ വിലയില്‍ തന്നെ ക്വിഡ് സ്വന്തമാക്കാനും കഴിയുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം.

ആഗോള അടിസ്ഥാനത്തില്‍ മോഡല്‍ പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ അടുത്ത വര്‍ഷം ആദ്യത്തോടെ ചൈനീസ് വിപണിയില്‍ ഇലക്ട്രിക് ക്വിഡുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കും. എന്നാല്‍ കമ്പനി ഇതുവരെ ഔദ്ദ്യോഗികമായി ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. കമ്പനിക്ക് ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ചൈനയെന്ന് ഇലക്ട്രിക് ക്വിഡ് പുറത്തിറക്കിക്കൊണ്ട് റെനോ സിഇഒ കാര്‍ലോസ് ഘോഷ് പറഞ്ഞു. 2022ഓടെ ചൈനയില്‍ 5.5 ലക്ഷം കാറുകള്‍ വിറ്റഴിക്കാനാണ് തീരുമാനം. പുതിയ ഒന്‍പത് മോഡലുകള്‍ കൂടി വിപണിയിലെത്തിക്കുമെന്നും അതില്‍ മൂന്നെണ്ണം പൂര്‍ണ്ണമായും ഇലക്ട്രിക് കാറുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!