ഇന്നോവ വിയര്‍ക്കും; വരുന്നൂ, മോഹവിലയില്‍ ഒരു മോഡല്‍!

By Web Team  |  First Published Nov 6, 2018, 10:50 AM IST

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയ മോട്ടോഴ്‍സിന്‍റെ ഗ്രാൻഡ് കാർണിവെൽ വരുന്നു. 


ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയ മോട്ടോഴ്‍സിന്‍റെ ഗ്രാൻഡ് കാർണിവെൽ വരുന്നു. ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നാണ് കാർണിവെൽ. ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. 2020 ഓടെ സെഡോന എന്ന പേരിലാവും വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Videos

undefined

200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളെ കാണാം. വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും എടുത്തുപറയണം.

ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്.

എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‍സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിൻ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയിലും കാര്‍ണിവല്‍ മികച്ചു നില്‍ക്കുന്നു. 

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും വില നിയന്ത്രിക്കാന്‍ പ്രാദേശികമായാകും വാഹനത്തിന്‍റെ നിര്‍മ്മാണം കിയ പൂര്‍ത്തിയാക്കുക.

click me!