കോംപസ് എസ്‍യുവിയെ ഹാച്ച്ബാക്ക് ആക്കിയാല്‍ ഇങ്ങനിരിക്കും!

By Web Team  |  First Published Oct 21, 2018, 12:28 PM IST

ഇന്ത്യന്‍ നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു. 


ഇന്ത്യന്‍ നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു. 

രാജ്യത്തെ വാഹന വിപണിയില്‍ വിപ്ലവം സൃഷ്‍ടകരുത്തന്‍ രൂപത്തിലുള്ള ഈ കോംപസിനെ ഒരുഹാച്ച്ബാക്ക് രൂപത്തിലേക്ക് മാറ്റിയെടുത്ത രസകരമായ ചിത്രം അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ മോഡല്‍ യഥാര്‍ഥമല്ല കേട്ടോ. കോംപസിനെ പൂര്‍ണമായും എഡിറ്റ് ചെയ്ത് തീര്‍ത്ത ഭാവനാ രൂപം മാത്രമാണിത്.

Latest Videos

undefined

മുന്‍ഭാഗത്തെ ഗ്രില്‍ അതുപോലെ നിലനിര്‍ത്തിയെങ്കിലും ബംമ്പര്‍ അല്‍പം ചെറുതാക്കിയാണ് ഹാച്ച്ബാക്ക് കോംപസിന്റെ ഭാവനാ രൂപകല്‍പന. എസ്.യു.വിയില്‍ നിന്ന് മാറി ഹാച്ച്ബാക്ക് ഡിസൈന്‍ കൈവരാന്‍ വശങ്ങളുടെ ഘടന നന്നായി എഡിറ്റ് ചെയ്തു. കോംപസ് രൂപം അതുപോലെ പ്രതിഫലിക്കുന്നതാണ് പിന്‍ഭാഗം, അതേസമയം ഉയരം കുറച്ചിട്ടുണ്ട്. എന്തായാലും എസ്‍യുവികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീപ്പ് ഇത്തരം ഒരു ഹാച്ച്ബാക്ക് മോഡലിനെ പറ്റി ചിന്തിച്ചിട്ടു പോലുമുണ്ടാകില്ലെന്നാണ് വാഹന പ്രേമികള്‍ പറയുന്നത്.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ നിരവധി പുരസ്കാരങ്ങളും ഇതുവരെ കോംപസിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണമാണ് ലഭിച്ചത്.

click me!