ഓരോ മാസവും 7500 യൂണിറ്റ് വില്‍പ്പന ലക്ഷ്യമിട്ട് ജാവ

By Web Team  |  First Published Jan 5, 2019, 4:19 PM IST

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഓരോ മാസത്തിലും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ  ആദ്യ വർഷം തന്നെ 90,000 യൂണിറ്റ് വിൽപ്പന കൈവരിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 


ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഓരോ മാസത്തിലും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ  ആദ്യ വർഷം തന്നെ 90,000 യൂണിറ്റ് വിൽപ്പന കൈവരിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്.  മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്‍സാണ് പുത്തന്‍ ജാവയെ വീണ്ടും നിരത്തിലെത്തിക്കുന്നത്. ക്ലാസിക് ലജന്‍ഡ്‍സിന്‍റെ മധ്യപ്രദേശിലെ പീതംപൂർ പ്ലാന്‍റിലാണു ജാവ ബൈക്കുകൾ നിർമിക്കുക. ഓരോ ഷിഫ്റ്റിലും 200 മോട്ടോർ സൈക്കിളുകളാണു പ്ലാന്‍റിന്‍റെ ഉൽപ്പാദനശേഷി. തുടക്കത്തിൽ ഒറ്റ ഷിഫ്റിലാവും പ്ലാന്‍റിന്‍റെ പ്രവർത്തനം.

Latest Videos

undefined

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍. 

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും.

മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.  ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.   ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. 

click me!