യൂറോ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും നേടി ഹ്യുണ്ടായ് നെക്‌സോ എസ്‌യുവി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 94 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷയുമാണ് വാഹനം ഉറപ്പുവരുത്തിയത്. ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് നെക്‌സോ.

ക്രാഷ് ടെസ്റ്റിനു ഹ്യുണ്ടായിയുടെ 'സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്‌നോളജി' ഉള്‍പ്പെടുത്തിയ നെക്‌സോ മോഡലാണ് ഉപയോഗിച്ചത്. വാഹനത്തിലുള്ള യാത്രക്കാര്‍ക്ക് പുറമേ കാല്‍നട യാത്രക്കാര്‍ക്ക് 67 ശതമാനം സുരക്ഷയും നെക്‌സോ നല്‍കും. യാത്രാമദ്ധ്യേ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന എഇബി സംവിധാനം വഴിയാണ് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുക.
undefined
ലൈന്‍ ഫോളോയിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോര്‍ട്ട് വ്യൂ മോണിറ്റര്‍, റിമോര്‍ട്ട് സ്മാര്‍ട്ട് പാര്‍ക്കിങ്, എബിഎസ്, എഇബി, ഡ്യുവല്‍ ഫ്രണ്ട്-സൈഡ് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ നെക്‌സോ.
161 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമാണ് നെക്സോയുട എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. 9.2 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന നെക്സോയുടെ പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്. ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 609 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനം വൈകാതെ ഇന്ത്യയിലേക്കും എത്തിയേക്കും.