ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്‍ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

By Web Team  |  First Published Nov 22, 2018, 10:52 AM IST

ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്പ്‍ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. ഇതിന് വ്യക്തമായ ഉത്തരം നല്‍കുകയാണ് കേരള പൊലീസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ വിശദീകരണം. പോസ്റ്റിന്‍റെ പൂര്‍ണരൂപം


വാഹന യാത്രകളിൽ യഥാർഥ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാവുന്ന ഡിജിലോക്കർ സംവിധാനം 2018 സെപ്‍തംബറിലാണ് നിലവില്‍ വന്നത്. എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴും നിരവധി ആളുകള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് അപ്പ്‍ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. ഇതിന് വ്യക്തമായ ഉത്തരം നല്‍കുകയാണ് കേരള പൊലീസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ വിശദീകരണം. പോസ്റ്റിന്‍റെ പൂര്‍ണരൂപം


ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിംഗ് ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേർ ചൂണ്ടികാണിക്കുകയുണ്ടായി എന്നാൽ , ഡ്രൈവിംഗ് ലൈസൻസ് വിവരം ആപ്പിലേക്ക് നൽകുന്നതിന് പ്രത്യേക ഫോർമാറ്റ് ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ സാധ്യമാകുന്നതാണ്.

Latest Videos

undefined

നമ്മുടെ ലൈസൻസ് നമ്പർ AA/BBBB/YYYY എന്ന ഫോർമാറ്റിൽ ആണ് ഉണ്ടാകുക. ഇതേ ഫോർമാറ്റിൽ ഡിജിലോക്കറിൽ എന്റർ ചെയ്താൽ ലൈസൻസ് ഡിജിറ്റൽ കോപ്പി ലഭ്യമാകില്ല. ലൈസൻസ് നമ്പർ താഴെ കൊടുത്തിരിക്കുന്ന ഫോര്മാറ്റിലേക് മാറ്റുക KLAAYYYY000BBBB ഈ നമ്പർ ലൈസൻസ് നമ്പർ ആയി കൊടുക്കുക. ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ(BBBB) '7' അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നിൽ പൂജ്യം '0' ചേർത്ത് വേണം). നടുവിലെ നമ്പർ BBBB ആണെങ്കിൽ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസൻസ് നമ്പർ 15/12345/2018 ആണെങ്കിൽ, അതിനെ KL1520180012345 എന്ന രീതിയിൽ വേണം ഡിജിലോക്കറിൽ ടൈപ്പ് ചെയ്യാൻ. കൂടാതെ പഴയ ലൈസെൻസുകളിൽ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങൾക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂർ ജില്ലയിലെ പഴയ ലൈസെൻസ് KL082006001001 എന്ന രീതിയിൽ നൽകണം. ഇത്തരത്തിൽ ലൈസൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

click me!