എസ്എംഎസിലൂടെയും വെബ്‌സൈറ്റ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?

By Web Team  |  First Published Jan 13, 2019, 4:54 PM IST

യാത്രകള്‍ക്കായി ട്രെയിനിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. എന്നാല്‍ പിഎന്‍ആറിനെക്കുറിച്ചും അതു പരിശോധിക്കുന്നതിനെക്കുറിച്ചും നമ്മളില്‍ എത്ര പേര്‍ക്ക വ്യക്തമായിട്ട് അറിയാം?
 


യാത്രകള്‍ക്കായി ട്രെയിനിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. എന്നാല്‍ പിഎന്‍ആറിനെക്കുറിച്ചും അതു പരിശോധിക്കുന്നതിനെക്കുറിച്ചും നമ്മളില്‍ എത്ര പേര്‍ക്ക വ്യക്തമായിട്ട് അറിയാം? ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് അറി യാനാകും.

റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും.

Latest Videos

ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. ബുക്കിങ് സ്റ്റാറ്റസും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും. ഇതിനു പുറമേ കോച്ച്, സീറ്റ് നമ്പര്‍, ടിക്കറ്റ് നിരക്ക് തുടങ്ങിയവയും പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ അറിയാം.

ഏതു മൊബൈല്‍ ഫോണിലൂടെയും എസ്എംഎസ് വഴി പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാം. ഇതിനായി 139 ലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. 139 എന്ന നമ്പരിലേക്ക് വിളിച്ചാലും നിങ്ങള്‍ക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാം.

ഐര്‍സിടിസി വെബ്‌സൈറ്റ് വഴി പിഎന്‍ആര്‍ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഐര്‍സിടിസി //www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് പിഎന്‍ആര്‍ സ്റ്റാറ്റസ് ലഭിക്കുക
Step 1: //www.irctc.co.in വെബ്‌സൈറ്റിലെ ട്രെയിന്‍സ് ഓപ്ഷന്‍സ് നോക്കുക
Step 1: ഓപ്ഷനില്‍നിന്നും പിഎന്‍ആര്‍ എന്‍ക്വയറി സെലക്ട് ചെയ്യുക
Step 1: അവിടെ 10 അക്ക പിഎന്‍ആര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.

Courtesy: Indian Express Dot Com

click me!