ലൈസന്‍സ് ഏതൊക്കെ വിധം
നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് എന്നിങ്ങനെ രണ്ട് വിധത്തിലാണ് സാധാരണ ഡ്രൈവിംഗ് ലൈസന്‍സ്. ഈ രണ്ടുതരം വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. കാലാവധിക്കു ശേഷം വാഹനം ഓടിക്കണമെങ്കിൽ ലൈസൻസ് പുതുക്കണം.
ലൈസന്‍സ് കാലാവധി
* നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക് 5 വർഷം. അല്ലാത്തവർക്ക് 20 വർഷം. അല്ലെങ്കിൽ 50 വയസുവരെ.
* നോൺ ട്രാൻസ്പോർട്ട് ലൈസൻസ് 5 വർഷത്തേക്ക് പുതുക്കി നൽകും. ട്രാൻസ്പോർട്ടു വാഹനങ്ങള്‍ക്ക് 3 വർഷത്തേക്കും പുതുക്കി ലഭിക്കുന്നത്.
undefined
പുതുക്കല്‍
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഫോറം -9 (APPLICATION FOR THE RENEWAL OF DRIVING LICENCE)ൽ ഉള്ള അപേക്ഷ നല്‍കണം.
അപേക്ഷയോടോപ്പം വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെ?
1. മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A)
2. നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്
3. ലൈസൻസ്
4. പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ - രണ്ടെണ്ണം
5. തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക
ഫീസ്
250 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധിക്കു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയുടെ കാലാവധി
* ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.
* 30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.
* കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.