രാജ്യത്ത് ബി എസ് -4 വാഹനങ്ങള്‍ക്ക് ഇനി വെറും ഒന്നര വര്‍ഷം മാത്രമാണ് ആയുസ് എന്നത് ഉറപ്പായിരിക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ദില്ലി: രാജ്യത്ത് ബി എസ് -4 വാഹനങ്ങള്‍ക്ക് ഇനി വെറും ഒന്നര വര്‍ഷം മാത്രമാണ് ആയുസ് എന്നത് ഉറപ്പായിരിക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം.
എന്നാല്‍, കോടതി നിര്‍ദേശിച്ച സമയപരിധിക്ക് മുമ്പ് തന്നെ ബിഎസ്-6 എന്‍ജിനിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. കോടതി അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുന്നതിന് നാല് മാസം മുമ്പുതന്നെ ഹോണ്ട കാറുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ വികസിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് ഹോണ്ടയുടെ അവകാശവാദം. 1.5, 1.6 എന്നീ രണ്ട് ഐ-ഡിടെക് ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ഹോണ്ടയ്ക്കുള്ളത്. ഇതില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
ഹോണ്ടയുടെ ഒട്ടുമിക്ക ഡീസല്‍ വാഹനങ്ങളിലും ഈ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഹോണ്ട അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി തുടങ്ങിയ മോഡലുകളില്‍ ഈ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
BS-6 എന്‍ജിന്‍ എത്തുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില കൂടുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, മറ്റ് ഉത്പാദന ചിലവുകല്‍ നീയന്ത്രിച്ച് വില ഉയരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.