മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

By Web Team  |  First Published Sep 20, 2020, 1:22 PM IST

ഇന്ത്യൻ വിപണിക്കായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന കാറുകളാണ് എന്നതിനാൽ തന്നെ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചിലവും തന്നെയാണ് ഈ കാറുകളുടെ ഏറ്റവും വലിയ ആകർഷണീയത. ചെറുകാർ ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൾട്ടോ 800 മുതൽ സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ S-Cross വരെ നീണ്ടുകിടക്കുന്നു വിശാലമായ ആ നിര.


കാറിനെ കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന പേര് മാരുതിയുടേതാണ്. ഒരു കൊച്ചു കുടുംബത്തിൻ്റെ സാധാരണ യാത്രകൾക്കിണങ്ങുന്ന ചെറുകാറുകൾ മുതൽ ദീർഘദൂര യാത്രകൾക്കും പ്രയാസമേറിയ വഴികൾക്കുമെല്ലാം അനുയോജ്യമായ വൈവിധ്യമാർന്ന വലിയ മോഡലുകൾ വരെ മാരുതിയുടേതായുണ്ട്. ചെറുകാർ ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൾട്ടോ 800 മുതൽ സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ S-Cross വരെ നീണ്ടുകിടക്കുന്നു വിശാലമായ ആ നിര. 

ഇന്ത്യൻ വിപണിക്കായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്ന കാറുകളാണ് എന്നതിനാൽ തന്നെ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചിലവും തന്നെയാണ് ഈ കാറുകളുടെ ഏറ്റവും വലിയ ആകർഷണീയത. ഇതോടൊപ്പം ചെറുകാറുകൾ മുതൽ ഹാച്ച്ബാക്ക്, സബ്കോംപാക്റ്റ്, സബ്കോംപാക്റ്റ് മൾട്ടിപർപ്പസ്, സെഡാൻ, ക്രോസ്സ് ഓവർ, മൾട്ടി യൂട്ടിലിറ്റി, സ്പോർട്ട്സ് യൂട്ടിലിറ്റി എന്നിങ്ങിനെ എല്ലാ ശ്രേണികളിലും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വാഹനങ്ങൾ ലഭ്യമാക്കുന്നു എന്നതും മാരുതി കാറുകളുടെ ജനപ്രിയത വർദ്ധിപ്പിക്കുന്നു. 

Latest Videos

 

മികച്ച വിൽപനാനന്തര സേവനവും ഉയർന്ന റീസെയിൽ വാല്യൂവുമാണ് മാരുതി കാറുകളെ വിപണിയിലെ രാജാക്കൻമാരായി തുടരുന്നതിന് സഹായിക്കുന്ന മറ്റു ഘടകങ്ങൾ. രാജ്യത്തിൻ്റെ ഏതു മുക്കിലും മൂലയിലും നമുക്ക് മാരുതിയുടെ ഒരു സർവ്വീസ് സെൻ്റർ കണ്ടെത്താനാകും. വാഹനവില പോലെ തന്നെ ഏവർക്കും താങ്ങാവുന്നതാണ് മാരുതി വാഹനങ്ങളുടെ സർവ്വീസ് ചാർജ്ജും സ്പെയർപാർട്ട്സ് വിലയും റിപ്പയറിങ് കോസ്റ്റും എല്ലാംതന്നെ.

ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാരുടേയും താൽപര്യങ്ങൾ മുന്നിൽ കണ്ടാണ് മാരുതി വാഹനങ്ങൾ നിർമ്മിക്കുന്നത്. ഓരോ സെഗ്മെൻ്റിനും ഇണങ്ങുന്ന മികച്ച ഡിസൈനുകളും ഫീച്ചറുകളും തങ്ങളുടെ വാഹനങ്ങളിൽ ഒരുക്കാൻ മാരുതി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദീർഘദൂര യാത്രകൾ ആയാസരഹിതവും രസകരവുമായ അനുഭവമാക്കുന്ന ആട്ടോമാറ്റിക്ക് / ആട്ടോമേറ്റഡ് ട്രാൻസ്മിഷൻ സാങ്കേതിക വിദ്യയോടുകൂടിയ കാറുകളും മാരുതിയിൽ നിന്നും ലഭ്യമാണ്.  

 

ഉപഭോക്‌താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾ കണ്ടറിഞ്ഞു വാഹനങ്ങൾ നിരത്തിലിറക്കുന്ന കാര്യത്തിലും മാരുതി ഏറെ ശ്രദ്ധ പുലർത്തുന്നു. ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്‌ഡങ്ങൾ നിലവിൽ വരുന്നതിൻ്റെ ഭാഗമായി തങ്ങളുടെ മുഴുവൻ വാഹനങ്ങളിലും 2019 ഡിസംബർ ആയപ്പോഴേക്കും BS VI എഞ്ചിനുകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ വാഹന നിർമ്മാണ കമ്പനി കൂടിയാണ് മാരുതി.

BS VI മാനദണ്ഡങ്ങൾ ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ഉറപ്പുവരുത്തുന്നതിനായി ഡീസൽ എഞ്ചിനുകൾ പൂർണ്ണമായും ഒഴിവാക്കുക എന്ന തീരുമാനം കൂടി എടുത്തിരിക്കുകയാണ് മാരുതി. BS VI അനുസരിച്ചുള്ള ഡീസൻ എഞ്ചിനുകൾക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്ത വില വരും എന്നതുമാത്രമല്ല, ചെറിയ തകരാറുകൾ വന്നാൽ പോലും പരിഹരിക്കൽ വിഷമവും ചെലവേറിയതുമാകും എന്നതും പുതിയ മോഡലുകളിൽ നിന്നും ഡീസൽ എഞ്ചിനുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ട്. ഇത്തരത്തിൽ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു വാഹനങ്ങൾ ലഭ്യമാക്കുവാൻ സാധിക്കുന്നതിനാലാണ് വർഷങ്ങളായി  മാരുതി ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹന നിർമ്മാണ കമ്പനി എന്ന സ്ഥാനം നിലനിർത്തുന്നത്.

click me!