ഗീലി എം ഗ്രാൻറ് സെവന്റെ 2019 മോഡൽ വാഹനം ഒമാൻ വിപണിയിൽ അവതരിപ്പിച്ചു. മുൻ വോൾവോ ചീഫ് ഡിസൈനർ പീറ്റർ ഹോർബറിയാണ് പുതിയ മോഡൽ വാഹനത്തിന്റെ രൂപകൽപന. വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്.
ഗീലി എം ഗ്രാൻറ് സെവന്റെ 2019 മോഡൽ വാഹനം ഒമാൻ വിപണിയിൽ അവതരിപ്പിച്ചു. മുൻ വോൾവോ ചീഫ് ഡിസൈനർ പീറ്റർ ഹോർബറിയാണ് പുതിയ മോഡൽ വാഹനത്തിന്റെ രൂപകൽപന.വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്.
ഇൻറീരിയർ കംഫർട്ട്, ഡ്രൈവിങ് കൺട്രോൾ, സുരക്ഷ, മറ്റു സാങ്കേതിക സംവിധാനങ്ങൾ എന്നിവയെല്ലാം മാറി. ഡ്രൈവിങ് എളുപ്പവും കൂടുതൽ സുഖകരവും രസകരവും ആക്കുന്നതാണ് ഗീലിയുടെ പുതിയ ജനറേഷൻ സെഡാൻ. സുരക്ഷക്ക് പ്രാധാന്യം നൽകുന്ന വാഹനം 25 കിലോമീറ്ററിലധികം വേഗതയിൽ ഓടുമ്പോൾ ടയറിലെ താപനിലയും മർദവും ഡ്രൈവറുടെ മുന്നിലെ സ്ക്രീനിൽ തെളിയും. ടയറിലെ ചൂട് ഉയരുകയോ മർദം കുറയുകയോ എയർ ലീക്കേജ് വേഗത്തിൽ ആവകുയോ ചെയ്താൽ ഓട്ടോമാറ്റിക്കായി അലാറം മുഴങ്ങും.
ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സോടെയുള്ള 1.8 ഡി.വി.വി.ടി എൻജിനാണ് വാഹനത്തിന്റെ ഹൃദയം.