സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ പുതിയ S90, XC60 എന്നിവയുടെ പരിഷ്‍കരിച്ച പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ പുതിയ S90, XC60 എന്നിവയുടെ പരിഷ്‍കരിച്ച പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മോഡലുകളുടെ പെട്രോള്‍ ഹൈബ്രിഡ് മോഡലുകള്‍ ആണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു മോഡലുകള്‍ക്കും 61.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവത്തിനും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബ്രേക്കുകള്‍ പ്രയോഗിക്കുമ്പോള്‍ 48V ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ ബ്രേക്ക് എനര്‍ജി വീണ്ടെടുക്കാന്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഹനങ്ങളെ അനുവദിക്കുന്നു. ഇത് കൂടുതല്‍ ഇന്ധനക്ഷമതയും മെച്ചപ്പെടുത്തിയ ഡ്രൈവ് അനുഭവം നൽകുന്നു. വോള്‍വോ S90 പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് മോഡലും XC60 മോഡലും സമാന സവിശേഷതകളാണ് പങ്കിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വോള്‍വോ S90ന് 250 bhp കരുത്തും 350 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ മോട്ടോറും 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു. എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായിട്ടാണ് ട്രാന്‍സ്‍മിഷന്‍. വൈറ്റ്, ബ്ലാക്ക്, ബ്രൗണ്‍, ബ്ലൂ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ വാഹനം തെരഞ്ഞെടുക്കാം. XC60 എസ്‌യുവിക്ക് 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു. ഈ യൂണിറ്റ് 250 bhp കരുത്തും 350 Nm ടോര്‍ക്കും നിർമിക്കുന്നു. വൈറ്റ്, ഓസ്മിയം ഗ്രേ, ബ്ലാക്ക്, ബ്ലൂ, റെഡ്, പൈന്‍ ഗ്രേ എന്നിങ്ങനെ ആറ് നിറങ്ങളില്‍ വോള്‍വോ XC60 ലഭ്യമാണ്. എഞ്ചിന്‍ എട്ട് സ്പീഡ്ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു. വൈറ്റ്, ബ്ലാക്ക്, ബ്രൗണ്‍, ബ്ലു, എന്നീ നാല് കളര്‍ ഔപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം തെരഞ്ഞെടുക്കാം.