ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ വിപണിപ്രവേശനത്തിന് 20 വയസ് പൂര്‍ത്തിയാകുന്നു.
ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ വിപണിപ്രവേശനത്തിന് 20 വയസ് പൂര്‍ത്തിയാകുന്നു. 1999ലാണ് ടൊയോട്ട കിർലോസ്‍കർ മോട്ടോർ(ടി കെ എം) പ്രവർത്തനം തുടങ്ങുന്നത്.
ക്വാളിസായിരുന്നു ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ ആദ്യവാഹനം. വളരെപ്പെട്ടെന്ന് നിരത്തുകള്‍ കീഴടക്കിയ ക്വാളിസിനു പിന്നാലെ 2005ൽ ഇന്നോവയും 2009ൽ ഫോർച്യൂണറും അവതരിപ്പിച്ചു. കാംറി, കൊറോള, എത്തിയോസ്, എത്തിയോസ് ലിവ ഏറ്റവുമൊടുവില്‍ നിരത്തിലെത്തിയ യാരിസില്‍ വരെ എത്തി നില്‍ക്കുന്നു ഇന്ന് ടൊയോട്ടയുടെ ഇന്ത്യന്‍ വാഹനശ്രേണി.
എല്ലാ മോഡലുകളുടെയും എല്ലാ വകഭേദങ്ങളിലും എയർബാഗുകൾ, തിരഞ്ഞെടുത്ത മോഡലുകളില്‍ ആന്റിലോക്ക് ബ്രേക്ക് സംവിധാനവും(എ ബി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും(ഇ ബി ഡി) , ഡ്രൈവർ, മുൻസീറ്റ് യാത്രികൻ, സൈഡ് എയർബാഗ്, കർട്ടൻ ഷീൽഡ് എയർബാഗ്, മുട്ടിന്റെ സുരക്ഷയ്ക്കുള്ള നീ എയർബാഗ് തുടങ്ങി ഇന്ത്യൻ യാത്രികര്‍ക്ക് സുരക്ഷിതമായ കാറുകൾ നല്‍കി എന്നാണു കമ്പനിയുടെ ഏറ്റവും വലിയ അവകാശവാദം.