Maruti Brezza 2022 : പുത്തന്‍ ബ്രെസ അടുത്ത വര്‍ഷം പകുതിയോടെ എത്തും

By Web Team  |  First Published Dec 9, 2021, 3:16 PM IST

ഈ പുതിയ ബ്രെസയെ മാരുതി സുസുക്കി 2022 പകുതിയോടെ വിപണിയില്‍ എത്തിക്കുമെന്ന് ഇപ്പോള്‍ ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു


നപ്രിയ കോംപാക്റ്റ്-എസ്‌യുവി മോഡലായ ബ്രെസയുടെ (Brezza) പണിപ്പുരയിലാണ് മാരുതി (Maruti Suzuki) എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പുതിയ ബ്രെസയെ മാരുതി സുസുക്കി 2022 പകുതിയോടെ വിപണിയില്‍ എത്തിക്കുമെന്ന് ഇപ്പോള്‍ ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. YTA എന്ന കോഡ് നാമത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മാരുതിയുടെ ഈ പുതിയ മോഡലിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ ഇതിനകം പലതവണ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ രൂപകൽപ്പനയെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ വ്യക്തമാണ് ഇപ്പോള്‍. 

2022 മാരുതി സുസുക്കി ബ്രെസ, നമുക്കെന്തറിയാം?
മോഡലിന്‍റെ നിലവിലെ പേരിൽ നിന്ന് 'വിറ്റാര' എന്ന വാക്ക് മാരുതി ഒഴിവാക്കും എന്നതാണ് പുത്തന്‍ ബ്രസയുടെ പ്രധാന പ്രത്യേകത. വിദേശത്ത് വിറ്റാര എന്ന് പേരുള്ള ഒരു വലിയ എസ്‌യുവി ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാകാം കാരമം. മാത്രമല്ല, മാരുതി സുസുക്കി അതിന്റെ ക്രെറ്റ എതിരാളിക്ക് ഈ പേര് ഉപയോഗിച്ചേക്കാം എന്നതും കാരണമാകാം. 

Latest Videos

undefined

ഡിസൈനിന്റെ കാര്യം പരിശോധിച്ചാല്‍ പുതിയ ബ്രെസയ്ക്ക് വളരെയധികം പരിഷ്‍കരിച്ച ഫ്രണ്ട് ആൻഡ് റിയർ എൻഡ് സ്റ്റൈലിംഗ് ഉണ്ടായിരിക്കും. നിരവധി ഷീറ്റ്-മെറ്റൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ബ്രെസയ്ക്ക് പുതിയ ഗ്രില്ലും ബമ്പറും ഹെഡ്‌ലൈറ്റും ഡിസൈൻ ലഭിക്കും.  ഒപ്പം പുനർരൂപകൽപ്പന ചെയ്‍ത ക്ലാംഷെൽ സ്റ്റൈൽ ഹൂഡും പുതിയ ഫ്രണ്ട് ഫെൻഡറുകളും ലഭിക്കും. 

നിലവിലെ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോം പുതിയ ബ്രെസ ഉപയോഗിക്കും എന്നതിനാൽ, ബോഡിഷെല്ലിനും ഡോറുകൾക്കും മാറ്റമില്ല. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, പുതുക്കിയ കോം‌പാക്റ്റ്-എസ്‌യുവിയിൽ നമ്പർ പ്ലേറ്റ് ഹൗസിംഗ് താഴേക്ക് നീക്കി. പുനഃസ്ഥാപിച്ച ടെയിൽ‌ഗേറ്റ് ഫീച്ചർ ചെയ്യും. പുതിയ റാപ്പറൗണ്ട് ടെയിൽ ‌ലൈറ്റുകൾക്കിടയിൽ ബ്രെസ അക്ഷരങ്ങളും ഫാക്‌സ് സ്‌കിഡുള്ള റീപ്രൊഫൈൽ ചെയ്‌ത റിയർ ബമ്പറും വാഹനത്തെ വേറിട്ടതാക്കുന്നു. \

പുത്തന്‍ ബ്രെസ പരീക്ഷണയോട്ടത്തില്‍

ഇന്‍റീരിയറുകളും സവിശേഷതകളും
സൺറൂഫ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, വയർലെസ് ചാർജർ, പാഡിൽഷിഫ്റ്ററുകൾ (ഓട്ടോമാറ്റിക് വേരിയന്റുകൾക്ക്) കൂടാതെ സിം അധിഷ്‌ഠിത കണക്റ്റിവിറ്റി സ്യൂട്ട് തുടങ്ങിയ ഫീച്ചറുകളുമായി പുതിയ ബ്രെസയുടെ ഫീച്ചര്‍ പട്ടികയും മാരുതി പുതുക്കുന്നുണ്ട്. ജിയോഫെൻസിംഗ്, തത്സമയ ട്രാക്കിംഗ്,  കാർ കണ്ടെത്തൽ തുടങ്ങിയ സവിശേഷതകൾ ചേർക്കും. പുതിയ ബ്രെസയെ കൂടുതൽ മികച്ച മോഡല്‍ ആക്കുന്നതിനായി, ഫീച്ചർ ലിസ്റ്റ് മെച്ചപ്പെടുത്തുന്നതിനൊപ്പം ക്യാബിൻ ഗണ്യമായി മെച്ചപ്പെടുത്തുകയും പുതിയ ഡാഷ്‌ബോർഡിലും ക്യാബിൻ ലേഔട്ടിലും ഉയർന്ന പ്ലാസ്റ്റിക് ഗുണനിലവാരം ഉപയോഗിക്കുകയും ചെയ്യും.

പ്രതീക്ഷിക്കുന്ന പവർട്രെയിൻ
നിലവിലെ മോഡലിലെ 105 എച്ച്‌പിയും 138 എൻഎമ്മും പുറപ്പെടുവിക്കുന്ന മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ബ്രെസയ്ക്കും കരുത്തേകുന്നത്. എന്നിരുന്നാലും, എസ്‌യുവിയുടെ കാര്യക്ഷമത നിലവാരം മാരുതി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു 

വണ്ടി ഏതുമാകട്ടെ രാജാവ് മാരുതി തന്നെ, അമ്പരപ്പിക്കും ഈ എസ്‍യുവി വില്‍പ്പന കണക്കുകള്‍!

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
പുതിയ ബ്രെസ്സയെ കൂടുതൽ മികച്ചതാക്കാന്‍ മാരുതി ശ്രമിക്കുന്നതിനാൽ, ഈ കോംപാക്റ്റ്-എസ്‌യുവിയുടെ വിലയും ഉയരാൻ സാധ്യതയുണ്ട്. 8 ലക്ഷം മുതൽ 12.5 ലക്ഷം രൂപ വരെയായിരിക്കും  പുതിയ ബ്രെസയുടെ എക്സ് ഷോറൂം വില.  ഇത് പുതിയ എസ്‌യുവിയെ കോംപാക്റ്റ്-എസ്‌യുവി സെഗ്‌മെന്റിന്റെ ഉയർന്ന തലത്തിലേക്ക് കിയ സോനെറ്റിനോടും ഹ്യുണ്ടായ് വെന്യുവിനോടും മത്സരിക്കാന്‍ സഹായിക്കും. 

click me!