വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ധന
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ശ്രേണിയുടെ വില വ൪ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ധന. ജൂലൈ ഒന്നു മുതൽ വില വ൪ധന പ്രാബല്യത്തിൽ വരും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നി൪മ്മാണച്ചെലവിലുണ്ടായ വ൪ധനയുടെ ഗണ്യമായ ഭാഗവും വഹിക്കാ൯ വിപുലമായ നടപടികൾ കമ്പനി സ്വീകരിച്ചിരുന്നു. എങ്കിലും നി൪മ്മാണച്ചെലവിലുണ്ടായ മൊത്തത്തിലുള്ള വ൪ധനവിനെ തുട൪ന്നാണ് കുറഞ്ഞ നിലയിൽ വില വ൪ധിപ്പിക്കുന്നത് എന്നും ടാറ്റ പറയുന്നു. അതേസമയം കമ്പനി സംബന്ധിച്ച മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, 2022 മെയ് മാസത്തിൽ രാജ്യത്തെ രണ്ടാമത്തെ മികച്ച വാഹന നിര്‍മ്മതാവായി മാറി ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഹ്യുണ്ടായിയെ പിന്തള്ളിയാണ് ഈ നേട്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തവണയാണ് രണ്ടാം റാങ്ക് നേടിയത്.
undefined
ക്ഷീണം വിട്ട് ഉണർന്ന് വിപണി; സെന്‍സെക്‌സ് ഉയർന്നു, നേട്ടത്തിൽ തുടക്കം
വിൽപ്പനയുടെ കാര്യത്തിൽ, ടാറ്റ മോട്ടോഴ്‌സ് 2022 മെയ് മാസത്തിൽ 43,340 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15,180 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 186 ശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തി. നെക്‌സോൺ ( 14,614 യൂണിറ്റുകൾ), പഞ്ച് (10,241 യൂണിറ്റുകൾ), ആൾട്രോസ് (4,913 യൂണിറ്റുകൾ) എന്നിവ ഇന്ത്യൻ വാഹന നിർമാതാക്കളുടെ ഏറ്റവും മികച്ച മൂന്ന് വിൽപ്പനയുള്ളവയാണ്.
ഭാവിയിലും കുതിപ്പ് തുടരണം, വലിയ ലക്ഷ്യവുമായി ടാറ്റ; യുപിയിലെ സർവ്വകലാശാലയുമായി സഹകരണം
2022 മെയ് മാസത്തിൽ 25,001 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 42,293 യൂണിറ്റ് വിൽപ്പന നേടിയെങ്കിലും ഹ്യൂണ്ടായ് മൂന്നാം സ്ഥാനത്തേക്ക് മാറി. 69 ശതമാനം വളർച്ച ദക്ഷിണ കൊറിയന്‍ കമ്പനി രേഖപ്പെടുത്തി. ക്രെറ്റ ( 10,973 യൂണിറ്റുകൾ), ഗ്രാൻഡ് ഐ 10 നിയോസ് (9,138 യൂണിറ്റുകൾ), വെന്യു (8,300 യൂണിറ്റുകൾ) എന്നിവയാണ് കമ്പനിയുടെ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്ന് പ്രധാന വാഹനങ്ങൾ.
മുന്നോട്ട് പോകുമ്പോൾ, ഈ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥാനം നിലനിർത്താൻ ടാറ്റ മോട്ടോഴ്‌സിന് കഴിയുമോ എന്നത് വ്യക്തമല്ല. ഇലക്ട്രിക്, ഐസിഇ ഓപ്ഷനുകളിൽ കമ്പനിക്ക് ശക്തമായ ഉൽപ്പന്ന നിരയുണ്ട്. കൂടാതെ, ടാറ്റ കാറുകളും മികച്ച സുരക്ഷാ റേറ്റിംഗുകളുടെ ബാക്കപ്പ് നൽകുന്നു. അതേസമയം ഹ്യുണ്ടായ് ഉടൻ തന്നെ 2022 വെന്യു രാജ്യത്ത് അവതരിപ്പിക്കും. ഇത് ഈ മാസം കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കും എന്നാണ് കരുതുന്നത്.
മഴ മുന്നറിയിപ്പിൽ മാറ്റം, 3 നാൾ വ്യാപക മഴ; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 12 ജില്ലയിൽ