റേഞ്ച് വിട്ട് ലാന്‍ഡ് റോവര്‍, വരുന്നൂ ഇന്ത്യന്‍ നിര്‍മ്മിത റേഞ്ച് റോവര്‍ വേലാര്‍

By Web Team  |  First Published Apr 10, 2019, 11:27 AM IST

റേഞ്ച് റോവര്‍ വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 2.0 ലിറ്റര്‍ പെട്രോള്‍ (184 Kw, 2.0 ലിറ്റര്‍ ഡീസല്‍ (132 Kw) എന്നീ പവര്‍ ട്രെയ്‍നുകളില്‍ ലഭ്യമാകുന്ന റേഞ്ച് റോവര്‍ വേലാറിന്‍റെ എക്സ്-ഷോറൂം വില 72.47 ലക്ഷം രൂപയാണ്. 
 


മുംബൈ: റേഞ്ച് റോവര്‍ വേലാര്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 2.0 ലിറ്റര്‍ പെട്രോള്‍ (184 Kw, 2.0 ലിറ്റര്‍ ഡീസല്‍ (132 Kw) എന്നീ പവര്‍ ട്രെയ്‍നുകളില്‍ ലഭ്യമാകുന്ന റേഞ്ച് റോവര്‍ വേലാറിന്‍റെ എക്സ്-ഷോറൂം വില 72.47 ലക്ഷം രൂപയാണ്. 

Latest Videos

undefined

ഏറ്റവും മികച്ച ബ്രിട്ടീഷ് ഡിസൈന്‍, ആഢംബരം, സാങ്കേതികവിദ്യ എന്നിവ മത്സരക്ഷമതയുള്ള വിലയില്‍ ലഭ്യമാകുന്നതിനുള്ള മുന്‍ഗണന തുടരുമെന്നും തദ്ദേശീയമായി നിര്‍മ്മിക്കുന്ന റേഞ്ച് റോവര്‍ വേലാര്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കുമെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്‍റ്  ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി വാര്‍. ഇന്ത്യന്‍ വിപണിയോടും ഉപഭോക്കളോടുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ് ഇതുവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമായിരിക്കും. ടച്ച്പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380ണ), ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതുള്‍പ്പെടുന്നു.

പ്രീമിയം ലെഥര്‍ ഇന്‍റീരിയറുകള്‍, ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

click me!