ഡസ്റ്റർ എസ്‌യുവി വീണ്ടും ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണ്. തികച്ചും പുതിയ രൂപത്തിൽ ഡസ്റ്റർ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവരാൻ റെനോ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി റിപ്പോര്‍ട്ടുകൾ ഉണ്ട്.
പുതിയ റെനോ ഡസ്റ്ററിനെ കുറിച്ച് തുടർച്ചയായി വാർത്തകൾ വരുന്നുണ്ട്. നമ്മൾ എല്ലാവരും ഡസ്റ്റർ 5 സീറ്റർ മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിൻ്റെ 7 സീറ്റർ മോഡലിൻ്റെ ഊഴമാണ്. ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഏറെ നാളായി കാത്തിരിക്കുന്നതുമായ മോഡലാണ് ഡസ്റ്റർ. ഉപഭോക്താക്കൾ പുതിയ ഡസ്റ്ററിൻ്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡസ്റ്റർ അതിൻ്റെ സെഗ്‌മെൻ്റിലെ സൂപ്പർഹിറ്റ് എസ്‌യുവിയാണ്.
പുതിയ റെനോ ഡസ്റ്റർ ഇപ്പോൾ മുമ്പത്തേക്കാൾ വലുതായിരിക്കും. ഇത് സി സെഗ്‌മെൻ്റിൽ കൊണ്ടുവരും. നമുക്കെല്ലാവർക്കും മൂന്നാം തലമുറ ഡസ്റ്ററും അതിൻ്റെ 7 സീറ്റർ മോഡലും ഉടൻ കാണാൻ കഴിയും. പുതിയ റെനോ പുതിയ ഡസ്റ്ററിന്‍റെ പണിപ്പുരയിലാണ് റെനോ എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ മോഡൽ പരീക്ഷിച്ചുവരികയാണ്. അടുത്ത വർഷം 2025 ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡൽ അവതരിപ്പിക്കും.
ഇത്തവണ പുതിയ ഡസ്റ്ററിൽ വലിയ മാറ്റങ്ങളാണ് കാണാൻ പോകുന്നത്. ഒരു പുതിയ ഗ്രിൽ, പുതിയ ബോണറ്റ്, ബമ്പർ എന്നിവയും അതിൻ്റെ മുൻവശത്ത് കാണപ്പെടും. കാറിൻ്റെ സൈഡ് പ്രൊഫൈലും പിൻ ലുക്കും പൂർണമായും മാറ്റപ്പെടും. പുതിയ ഡസ്റ്ററിൻ്റെ ഇൻ്റീരിയർ ഇപ്പോൾ കൂടുതൽ പ്രീമിയം ആക്കും.
1.0L, 1.2L, 1.5L ഹൈബ്രിഡ് എഞ്ചിനുകളിൽ പുതിയ ഡസ്റ്റർ പുറത്തിറക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 10 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് കമ്പനിക്ക് ഇത് പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും സഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പറയുന്നു. സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ആൻ്റി-ലോക്ക് ബ്രേക്കിംഗ്, ഇബിഡി, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ലെവൽ 2 എഡിഎഎസ് എന്നിവ ഇതിൽ ഉൾപ്പെടും. അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിലായിരിക്കും പുതിയ ഡസ്റ്റർ എത്തുന്നത്.
മാരുതി ബ്രെസ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ കാറുകളോട് ഏഴ് സീറ്റർ ഡസ്റ്റർ നേരിട്ട് മത്സരിക്കും. അതേസമയം, എർട്ടിഗയ്ക്കും കിയ കാരൻസിനും ഇത് കടുത്ത മത്സരം നൽകും. നിലവിൽ 7 സീറ്റർ കാറുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാരേറെയാണ്. ഡസ്റ്റർ ഒരുകാലത്ത് വളരെ ജനപ്രിയമായ ഒരു എസ്‌യുവി ആയിരുന്നു. അതുകൊണ്ടുതന്നെ പുതിയ മോഡൽ തികച്ചും ഗംഭീരമാകുമെന്ന് പ്രതീക്ഷിക്കുന്നു.