പഴയ ഥാറിൻ്റെ സ്‌പെഷ്യൽ എർത്ത് എഡിഷൻ മോഡലിന് നിലവിൽ 3.50 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ കിഴിവ് രാജ്യത്തെ വിവിധ മഹീന്ദ്ര ഡീലർഷിപ്പുകളാണ് വാഗ്ദാനം ചെയ്യുന്നത്.
മഹീന്ദ്ര ഥാർ 4×4 ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയാണ്, 2020ലാണ് ഥാർ ആദ്യമായി ലോഞ്ച് ചെയ്തത്. 3 ഡോർ ഥാറിൻ്റെ വിജയത്തിന് ശേഷം ഈ വർഷം ഓഗസ്റ്റിൽ മഹീന്ദ്ര ഥാർ റോക്‌സ് അഞ്ച് ഡോർ വിപണിയിൽ അവതരിപ്പിച്ചു. ഇതും സൂപ്പർഹിറ്റാണ്. എസ്‌യുവിക്ക് വളരെ നീണ്ട കാത്തിരിപ്പാണെന്നാണ് ബുക്കിംഗ് കണക്കുകൾ വ്യക്തമാക്കുന്നത്. കുടുംബത്തെ മനസ്സിൽ വെച്ചാണ് ഥാർ റോക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം പഴയ ഥാറിൻ്റെ സ്‌പെഷ്യൽ എർത്ത് എഡിഷൻ മോഡലിന് നിലവിൽ 3.50 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ കിഴിവ് രാജ്യത്തെ വിവിധ മഹീന്ദ്ര ഡീലർഷിപ്പുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കൾക്കായി മഹീന്ദ്ര കുറച്ചു കാലം മുമ്പാണ് ഥാറിൻ്റെ എർത്ത് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചത്. പക്ഷേ ഇതിന് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം പഴയ സ്റ്റോക്ക് ഡീലർഷിപ്പുകളിൽ വിൽക്കാതെ കിടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ കാറിന് 3.50 ലക്ഷം രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. താർ സ്‌പെഷ്യൽ എർത്ത് എഡിഷൻ്റെ വിലയും സവിശേഷതകളും അറിയാം.
undefined
സാധാരണ ഥാറിന് കരുത്ത് പകരുന്ന അതേ എഞ്ചിൻ തന്നെയാണ് ഥാർ എർത്ത് എഡിഷനും ലഭിക്കുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്ന 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2-ലിറ്റർ ഡീസൽ എഞ്ചിനും ഈ പതിപ്പിൽ ലഭ്യമാണ്. താർ എർത്ത് എഡിഷനോടൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന ആക്‌സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നു. താർ എർത്ത് എഡിഷൻ പെട്രോൾ മാനുവലിൻ്റെ വില 15.40 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. സ്ഥിരം ഥാർ കണ്ടു മടുത്തവർക്കും അതിൽ പുതുമ ആഗ്രഹിക്കുന്നവർക്കും ഈ എഡിഷൻ വാങ്ങുന്നത് ഗുണം ചെയ്യും. എഞ്ചിനിൽ മാറ്റമൊന്നുമില്ല, നിങ്ങൾക്ക് നിരവധി സവിശേഷതകൾ ലഭിക്കുന്നു. ഇതുകൂടാതെ, അതിൻ്റെ വിലയും അൽപ്പം കൂടുതലാണ്.
26കിമിക്കും മേൽ മൈലേജ്! പെട്രോൾ മണം മാത്രം മതി ഈ മാരുതി കാറുകൾക്ക്!
മഹീന്ദ്ര ഥാർ റോക്‌സ് അഞ്ച് ഡോറിൻ്റെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് 15 നാണ് ഈ കാർ വിപണിയിൽ അവതരിപ്പിച്ചത്. 12.99 ലക്ഷം രൂപ മുതലാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ഥാർ റോക്സിൻ്റെ ചില വകഭേദങ്ങൾക്ക് 18 മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. അതായത് ഇന്ന് ബുക്ക് ചെയ്താൽ 2026ൽ ഈ കാറിൻ്റെ താക്കോൽ ലഭിക്കും.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.