ആറുലക്ഷത്തിൽ താഴെ വിലയും 27കിമി മൈലേജും! ഈ ജനപ്രിയ കാറിന് വീണ്ടും വില കുറഞ്ഞു!

By Web Team  |  First Published Nov 13, 2024, 2:01 PM IST

ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് 2024 നവംബറിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൊത്തം 58,000 രൂപ വരെ ലാഭിക്കാൻ കഴിയും. ഈ ഹാച്ച്ബാക്കിന് പരമാവധി 27 കിമി മൈലേജ് നൽകാൻ കഴിയും. ഇന്ത്യൻ വിപണിയിൽ 5.92 ലക്ഷം രൂപ മുതലാണ് ഈ കാറിന്‍റെ എക്സ്-ഷോറൂം വില. 


ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി2024 നവംബറിൽ പല കാറുകൾക്കും ബമ്പർ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാൻഡ് i10 നിയോസിനെയും ഈ കിഴിവ് ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് 2024 നവംബറിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൊത്തം 58,000 രൂപ വരെ ലാഭിക്കാൻ കഴിയും. ഈ ഹാച്ച്ബാക്കിന് പരമാവധി 27 കിമി മൈലേജ് നൽകാൻ കഴിയും. ഇന്ത്യൻ വിപണിയിൽ 5.92 ലക്ഷം രൂപ മുതലാണ് ഈ കാറിന്‍റെ എക്സ്-ഷോറൂം വില. 

ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിൻ്റെ എല്ലാ സാധാരണ പെട്രോൾ-മാനുവൽ വേരിയൻ്റുകളിലും മുകളിൽ സൂചിപ്പിച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിൻ്റെ ബേസ്-സ്പെക്ക് എറ, എഎംടി വേരിയൻ്റുകൾക്ക് 30,000 രൂപ വീതം കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. എല്ലാ CNG വകഭേദങ്ങൾക്കും 25,000 രൂപയുടെ മറ്റ് വേരിയൻ്റുകളിൽ ഏറ്റവും കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.  ഹാച്ച്ബാക്കിൻ്റെ എല്ലാ വകഭേദങ്ങൾക്കും എക്‌സ്‌ചേഞ്ച് ബോണസുകളും കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഒരുപോലെയാണ്.

Latest Videos

1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഹ്യുമ്ടായി ഗ്രാൻഡ് ഐ10 നിയോസിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 82 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് MT, 5-സ്പീഡ് എഎംടി സൗകര്യം ഇതിൽ ലഭിക്കും. ഇതോടൊപ്പം, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി ഉള്ള 1.2-ലിറ്റർ ബൈ-ഫ്യുവൽ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ സഹായത്തോടെ 68 ബിഎച്ച്പിയിലും 95 എൻഎമ്മിലും പവർ ഉത്പാദിപ്പിക്കപ്പെടുന്നു. അതേസമയം ഇതിന് അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ ലഭിക്കുന്നു. 

സ്പാർക്ക് ഗ്രീൻ ഉൾപ്പെടെ ആറ് മോണോടോൺ കളർ ഓപ്ഷനുകളിൽ കാ‍ ലഭ്യമാണ്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് എന്നിവയാണ് മറ്റ് ഓപ്ഷനുകൾ. കറുത്ത മേൽക്കൂരയുള്ള സ്‍പാർക്ക് ഗ്രീൻ, കറുത്ത മേൽക്കൂരയുള്ള പോളാർ വൈറ്റ് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. ഗ്രാൻഡ് i10 നിയോസിൽ നാല് എയർബാഗുകൾ (ഡ്രൈവർ, പാസഞ്ചർ & സൈഡ് എയർബാഗുകൾ) ഉൾപ്പെടെയുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് കർട്ടൻ എയർബാഗുകളോട് കൂടിയ ആറ് എയർബാഗുകൾ ലഭിക്കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്‍റ്, റിയർ പാർക്കിംഗ് സെൻസറുകളോട് കൂടിയ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ & പാർക്കിംഗ് അസിസ്റ്റ്, ഓഡിയോയിൽ ഡിസ്‌പ്ലേയുള്ള റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം മുതലായവയാണ് ഹാച്ച്ബാക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

click me!