ചെന്നൈയിലെ കാമരാജർ തുറമുഖത്ത് നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, തെക്ക്-കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ, സബ് സഹാറ, ആഫ്രിക്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നിസാൻ ഇന്ത്യ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.
പത്തുലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനി എന്ന നാഴികക്കല്ല് സ്വന്തമാക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യ. 2022 ജൂലൈ 28 ന് ചെന്നൈ കാമരാജർ തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്ത നിസാൻ മാഗ്‌നൈറ്റ് ആണ് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ വാഹനം. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന വാഗ്ദാനവുമായി എത്തിയ കമ്പനി നിലവിൽ ചെന്നൈയിലെ റെനോ-നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്ലാന്റിൽ നിന്ന് 108 രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. 2010 സെപ്റ്റംബറിൽ ആണ് നിസാൻ മോട്ടോർ ഇന്ത്യ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് കയറ്റുമതി ആരംഭിക്കുന്നത്.
ചെന്നൈയിലെ കാമരാജർ തുറമുഖത്ത് നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, തെക്ക്-കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ, സബ് സഹാറ, ആഫ്രിക്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നിസാൻ ഇന്ത്യ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. 'ഇന്ത്യയിൽ നിന്ന് പത്ത് ലക്ഷം വാഹനം കയറ്റിയയച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പൂർണമായും ബിൽറ്റ്-അപ്പ് കാറുകളുടെ കയറ്റുമതിക്കും പാർട്‌സ് വിതരണത്തിനും നിസ്സാനെ സംബന്ധിച്ച് ഇന്ത്യ ഒരു പ്രധാന കേന്ദ്രമാണ്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഞങ്ങളുടെ മാഗ്‌നൈറ്റിന്റെ കയറ്റുമതിയാണ് ഇതിന് മികച്ച ഉദാഹരണമാണ്'- നിസാൻ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു, കേന്ദ്ര, തമിഴ്‌നാട് സർക്കാരുകള്‍ക്ക് കമ്പനിയുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
undefined
നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷൻ; ഇതാ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ
ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാൻ മോട്ടോർ ഇന്ത്യ മാഗ്‌നൈറ്റ് റെഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മാഗ്നൈറ്റ് റെഡ് എഡിഷൻ XV വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് മൂന്ന് വേരിയന്റ് ഓപ്ഷനുകളിൽ ലഭ്യമാണ് - മാഗ്നൈറ്റ് XV MT, മാഗ്നൈറ്റ് ടര്‍ബോ XV MT, മാഗ്നൈറ്റ് ടര്‍ബോ XV CVT. 7.86 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) പ്രാരംഭ വിലയിൽ വാഹനം ലഭ്യമാണ്. മെക്കാനിക്കലി, നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളാൽ മാഗ്നൈറ്റ് റെഡ് എഡിഷൻ തുടരുന്നു. ഏറ്റവും പുതിയ മാഗ്‌നൈറ്റ് വേരിയന്റുകളിലെ പുതിയ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്.
നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് പുതിയ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്‍സ്
സാധാരണ മോഡലിൽ നിന്ന് ഇനിപ്പറയുന്ന സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോയി