ഈ വർഷം ഡിസംബർ മാസത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന, പുതിയ അമേസിന് പുത്തൻ പുറം രൂപകൽപ്പനയും നവീകരിച്ച ഇൻ്റീരിയറും പുതിയ ഫീച്ചറുകളും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ ഡിസയറിൻ്റെ പുതുക്കിയ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഇതിൻ്റെ ചില ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ഡിസൈനിലും ഫീച്ചറുകളിലും വലിയ അപ്‌ഡേറ്റുകളുമായാണ് ഈ കാർ വരുന്നത്. എന്നാൽ പുതിയ മാരുതി ഡിസയറിനെ നേരിടാൻ പുതിയ ഹോണ്ട അമേസും വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. പുതിയ അമേസിന്‍റെ ടീസർ കമ്പനി പുറത്തിറക്കി. പുതുതലമുറ അമേസ് സെഡാൻ്റെ ആദ്യ ഡിസൈൻ സ്കെച്ചാണ് ഹോണ്ട കാർസ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഡിസംബർ മാസത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന, പുതിയ അമേസിന് പുത്തൻ പുറം രൂപകൽപ്പനയും നവീകരിച്ച ഇൻ്റീരിയറും പുതിയ ഫീച്ചറുകളും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഷാർപ്പായ സ്റ്റൈലിംഗ് ലൈനുകളും ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലും കൊണ്ട് ആകർഷകമായ ഡിസൈനിലുള്ള അമേസിൻ്റെ ഫ്രണ്ട് ലുക്കാണ് ടീസര് കാണിക്കുന്നത്. ഇരുവശത്തും എൽഇഡി ഡിആർഎൽ ഉള്ള സുഗമമായ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഉണ്ട്, അവ ഹോണ്ട എലിവേറ്റ് എസ്‌യുവി പോലെ കാണപ്പെടുന്നു. ഫോഗ് ലാമ്പുകളും അവയുടെ സ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. റിയർ പ്രൊഫൈലിനെയും ഇൻ്റീരിയറിനെയും കുറിച്ച് കമ്പനി ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും പങ്കിട്ടിട്ടില്ല. എന്നാൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾക്കും പിൻ ബമ്പറിനും ഒപ്പം ടെയിൽ ലൈറ്റുകളും മാറ്റാൻ സാധ്യതയുണ്ട്.
undefined
ഹോണ്ട അമേസിന് വെട്ടിക്കുറച്ചത് 1.26 ലക്ഷം; ഇപ്പോൾ സെഡാൻ വാങ്ങുന്നവർക്ക് കോളടിച്ചു!
ഇൻ്റീരിയറിൽ പുതിയ ഡാഷ്‌ബോർഡ് ലേഔട്ടും അപ്‌ഡേറ്റ് ചെയ്ത ക്യാബിൻ തീമും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ സുരക്ഷയുടെ കാര്യത്തിൽ ഇത്തവണ അമേസിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാം. ഇതിനുപുറമെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‍സി), റിയർ വ്യൂ ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകളും ചേർക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കാറിന്‍റെ മെക്കാനിക്കൽ സ്പെസിഫിക്കേഷനുകളിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയേക്കില്ല. നിലവിൽ, ഹോണ്ട അമേസ് 1.2 ലിറ്റർ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്, ഇത് 87.7hp കരുത്തും 110Nm ടോർക്കും സൃഷ്‍ടിക്കുന്നു. ട്രാൻസ്മിഷനായി, ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് വരുന്നത്. ഹോണ്ട ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം നിർത്തിയതിനാൽ പെട്രോൾ എഞ്ചിനുകളിൽ മാത്രമേ അമേസ് ലഭ്യമാകൂ. 18.6 കിമി ആണ് ഹോണ്ട അസിന്‍റെ മൈലേജ് എന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലെ ഹോണ്ട അമേസിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 7.50 ലക്ഷം രൂപയാണ്. പുതിയ മോഡലിന്‍റെ വില കൂടുമോ എന്ന കാര്യം വ്യക്തമല്ല. നവംബർ 11ന് പുറത്തിറങ്ങുന്ന പുതുതലമുറ മാരുതി ഡിസയറുമായായിരിക്കും പുതിയ അമേസിന്‍റെ നേരിട്ടുള്ള മത്സരം. ഇത് കൂടാതെ ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ തുടങ്ങിയ സെഡാൻ കാറുകളോടും പുത്തൻ അമേസ് പോരാടും.