യാ മോനേ! ഓംനി മോഡൽ സ്ലൈഡിംഗ് ഡോറുകളും വമ്പൻ മൈലേജും! പുത്തൻ ലുക്കിൽ മാരുതി വാഗൺ ആർ!

By Web Team  |  First Published Nov 10, 2024, 3:55 PM IST

മാരുതി സുസുക്കി വാഗൺ ആറിൽ ഒരു ഹൈബ്രിഡ് സജ്ജീകരണം നൽകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അത് ഉടൻ ജപ്പാനിൽ അവതരിപ്പിക്കും. ഇതിന് ശേഷം ഈ കാർ ഇന്ത്യയിൽ എത്തും


തിറ്റാണ്ടകളായി രാജ്യത്ത് സാന്നിധ്യമുള്ള മാരുതി സുസുക്കിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നാണ് മാരുതി സുസുക്കി വാഗൺആർ. 1999-ൽ ഇന്ത്യയിൽ അവതരിപ്പിച്ചതുമുതൽ മാരുതി വാഗൺആർ ഇന്ത്യയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഈ വാഹനം ഉടൻ തന്നെ വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. കമ്പനി വാഗൺ ആറിൽ ഒരു ഹൈബ്രിഡ് സജ്ജീകരണം നൽകാൻ തയ്യാറെടുക്കുക ആണെന്നാണ് റിപ്പോർട്ടുകൾ. ഹൈബ്രിഡ് വാഗൺ ആർ ഉടൻ ജപ്പാനിൽ അവതരിപ്പിക്കും. ഇതിന് ശേഷമായിരിക്കും ഈ കാർ ഇന്ത്യയിൽ എത്തുക. 

ഈ കാറിന് 0.66 ലിറ്റർ ഇൻലൈൻ 3 DOHC ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം 64ps ​​പവർ നൽകും. ഇത് ഇസിവിടി ട്രാൻസ്‍മിഷനുമായി ബന്ധിപ്പിക്കും.നിലവിൽ, ഇന്ത്യയിലെ മൂന്നാം തലമുറ വാഗൺആറിന് 1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് സിഎൻജി ഓപ്ഷനിലും ലഭ്യമാണ്. ഇവിടെ ചെറുകാറുകൾക്ക് താങ്ങാനാവുന്ന വിലയിൽ ഹൈബ്രിഡ് സംവിധാനം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ മാരുതി ആരംഭിച്ചിട്ടുണ്ട്. വാഗൺആറിന് പുറമെ സ്വിഫ്റ്റ്, ഡിസയർ, ഫ്രോങ്ക്‌സ് എന്നിവയിലും ഇത് ലഭിക്കും. 1.2 ലിറ്റർ, 3 സിലിണ്ടർ എഞ്ചിൻ ആയിരിക്കും ലഭിക്കുക. ഹൈബ്രിഡ് വാഗൺആർ നിലവിലെ 25.19 കി.മീ/ലിവുമായി താരതമ്യപ്പെടുത്തുമ്പോൾ ലിറ്ററിന് 30 കിലോമീറ്ററിലധികം മൈലേജ് നൽകും. അതിൻ്റെ എക്സ് ഷോറൂം വില 7.5 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും.

Latest Videos

undefined

പുതിയ ഡിസയ‍ർ എത്തുക മോഹവിലയിലോ?

ഹൈബ്രിഡ് സംവിധാനത്തിൽ വാഗ്ദാനം ചെയ്യുന്ന മാരുതി വാഗൺആറിന് 3,395 എംഎം നീളവും 1,475 എംഎം വീതിയും 1,650 എംഎം ഉയരവും ഉണ്ടായിരിക്കും. ഇതിൻ്റെ വീൽബേസ് 2,460 എംഎം ആയിരിക്കും, ഭാരം 850 കിലോഗ്രാം ആയിരിക്കും. ഇതുകൂടാതെ, അടുത്ത തലമുറ ജാപ്പനീസ്-സ്പെക്ക് മോഡലിന് ഹിംഗഡ് ഡോറുകൾക്ക് പകരം സ്ലൈഡിംഗ് ഡോറുകൾ ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

 

click me!