ആറുലക്ഷം രൂപ വരെ കിഴിവിൽ എംജി ഗ്ലോസ്റ്റർ എസ്‌യുവി

By Web Team  |  First Published Aug 28, 2024, 4:56 PM IST

ഫോർച്യൂണറിന് പുറമെ മറ്റേതെങ്കിലും എസ്‌യുവികൾ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ആറുലക്ഷം രൂപ വരെ കിഴിവിൽ എംജി ഗ്ലോസ്റ്റർ ലഭിക്കും. ഗ്ലോസ്റ്ററിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാൻ എംജി മോട്ടോർ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വരവിന് മുമ്പ്, കമ്പനി അതിൻ്റെ നിലവിലുള്ള മോഡലിന് വൻ കിഴിവുകൾ നൽകുന്നു.


സ്‌യുവി കാറുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. മൈക്രോ എസ്‌യുവി, സബ് കോംപാക്റ്റ് എസ്‌യുവി, മിഡ്-സൈസ് എസ്‌യുവി അല്ലെങ്കിൽ ഫുൾ സൈസ് എസ്‌യുവി എന്നിങ്ങനെ നിരവധി തരം എസ്‌യുവികൾ വിപണിയിൽ ഉണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫുൾ സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ. ഈ വിഭാഗത്തിൽ ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറുമായി നേരിട്ട് മത്സരിക്കുന്ന ഫുൾസൈസ് എസ്‍യുവിയാണ് എംജി ഗ്ലോസ്റ്റർ.

ഫോർച്യൂണറിന് പുറമെ മറ്റേതെങ്കിലും എസ്‌യുവികൾ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ആറുലക്ഷം രൂപ വരെ കിഴിവിൽ എംജി ഗ്ലോസ്റ്റർ ലഭിക്കും. ഗ്ലോസ്റ്ററിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാൻ എംജി മോട്ടോർ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വരവിന് മുമ്പ്, കമ്പനി അതിൻ്റെ നിലവിലുള്ള മോഡലിന് വൻ കിഴിവുകൾ നൽകുന്നു. വൻ കിഴിവുകൾ നൽകി നിലവിലുള്ള ഗ്ലോസ്റ്റർ സ്റ്റോക്ക് വേഗത്തിൽ ക്ലിയർ ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്. അങ്ങനെയാണ് ഉപഭോക്താക്കൾക്ക് ആറ് ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരവും ലഭിക്കുന്നത്. 

Latest Videos

undefined

മൂന്ന് നിരകളുള്ള ഒരു എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. എംജി ഗ്ലോസ്റ്റർ ഒരു മികച്ച ഓപ്ഷനാണ്. ഗ്ലോസ്റ്ററിൽ നിങ്ങൾക്ക് റോഡിൽ ശക്തമായ സാന്നിധ്യവും ശക്തമായ എഞ്ചിൻ്റെ പിന്തുണയും ലഭിക്കും. ലൊക്കേഷനും സ്റ്റോക്കും അനുസരിച്ച്, പല ഡീലർഷിപ്പുകളും ആറ് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഗ്ലോസ്റ്റർ വാങ്ങാനുള്ള മികച്ച അവസരമാണിത്. നിലവിൽ 38.80 ലക്ഷം രൂപ മുതലാണ് ഈ കാറിൻ്റെ എക്‌സ് ഷോറൂം വില. 43.87 ലക്ഷം രൂപയാണ് ഇതിൻ്റെ മുൻനിര മോഡലിൻ്റെ എക്‌സ് ഷോറൂം വില.

2.0 ലിറ്റർ ടർബോ ഡീസൽ എൻജിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഗ്ലോസ്റ്ററിനുണ്ട്. ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ വരുന്ന ഈ എസ്‌യുവിക്ക് ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, 31.2cm HD ടച്ച്‌സ്‌ക്രീൻ, ആംബിയൻ്റ് ലൈറ്റിംഗ്, ആറ് എയർബാഗുകൾ, എഡിഎഎസ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന സവിശേഷതകളുണ്ട്. ടൊയോട്ട ഫോർച്യൂണറിൻ്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ , അതിൻ്റെ എക്‌സ് ഷോറൂം വില 33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെയാണ്. ഫോർച്യൂണറിന് പുറമെ ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്ക് എന്നിവയുമായും ഗ്ലോസ്റ്റർ മത്സരിക്കുന്നു.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

click me!