ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ 2021 ഔഡി A4 പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ 2021 ഔഡി A4 പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പതിപ്പുകളിലായി എത്തുന്ന മോഡിലന് 42.34 ലക്ഷം രൂപ മുതലാണ് വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുത്തൻ എഞ്ചിനിലാണ് 2021 ഓഡി A4 എത്തുന്നത്. 187 ബിഎച്ച്പി കരുത്തും 320 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ് ഹൃദയം. ഏഴ് സ്പീഡ് എസ്-ട്രോണിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്. 7.3 സെക്കൻഡിൽ പുതിയ ഓഡി A4 മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 241 കിലോമീറ്റർ ആണ് പരമാവധി വേഗത. പുത്തൻ മോഡലിന്റെ പിൻവശത്ത് 30 TFSI ബാഡ്ജിനു പകരം 40 TFSI ബാഡ്ജിങ് ആണ് പതിപ്പിക്കുക എന്നാണ് റിപ്പോർട്ട്.
undefined
പ്രീമിയം പ്ലസ് പാക്കിന് 42.34 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, ഓഡിയുടെ 'വെർച്വൽ കോക്ക്പിറ്റ്' ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി-ഹെഡ്‌ലാമ്പുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് എന്നീ സവിശേഷതകളുള്ള ടെക്നോളജി പാക്കിന് 46.67 ലക്ഷം ആണ് ഷോറൂം വിലയെന്നാണ് റിപ്പോർട്ട്.
റീഡിസൈൻ ചെയ്തു മനോഹരമാക്കിയ മുൻ, പിൻ ബമ്പറുകൾ, പരിഷ്കരിച്ച ടെയിൽ ലാംപ്, വലിപ്പമേറിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, ഡേടൈം റണ്ണിംഗ് ലാമ്പുകൾ ചേർന്ന പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് 2021 A4-ന്റെ എക്‌സ്റ്റീരിയറിലെ മാറ്റങ്ങൾ. വലിപ്പമുള്ള 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം (പ്രീമിയം പ്ലസ്സിൽ 8.8 ഇഞ്ച് സ്ക്രീൻ) ആണ് ഇന്റീരിയറിലെ പ്രധാന മാറ്റം.
ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ് കമാൻഡ് ഫംഗ്ഷൻ, ഓൾ-ഡിജിറ്റൽ ഓഡി വെർച്വൽ കോക്ക്പിറ്റ്, വയർലെസ് ചാർജിംഗ്, മൂഡ് ലൈറ്റിംഗ്, സൺറൂഫ് എന്നിവയാണ് മറ്റുള്ള പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി പുതിയ ഓഡി A4-ൽ എട്ട് എയർബാഗുകൾ, സ്പീഡ് ലിമിറ്ററിനൊപ്പം ക്രൂയിസ് കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഡ്രൈവർ അസിസ്റ്റ് എന്നീ ഫീച്ചറുകൾ ഉണ്ട്.
ഔഡി വെബ്‌സൈറ്റിലോ ഏതെങ്കിലും ഡീലർഷിപ്പിലോ സെഡാൻ ബുക്ക് ചെയ്യാം. പ്രീ-ബുക്കിംഗ് ഓഫറായി നിർമാതാക്കൾ നാല് വർഷത്തെ സമഗ്ര സർവ്വീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.